HOME
DETAILS

ഭീകരപ്രവര്‍ത്തനം നേരിടാന്‍ സര്‍ക്കാരിനു കീഴില്‍ പുതിയ വിഭാഗങ്ങള്‍

  
backup
November 12 2017 | 02:11 AM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%82-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%9f-2

ന്യൂഡല്‍ഹി: രാജ്യത്തു വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളും തീവ്രവാദപ്രവര്‍ത്തനങ്ങളും നേരിടാന്‍ കേന്ദ്രസര്‍ക്കാരിനു കീഴില്‍ പുതിയ രണ്ടു പ്രത്യേക വിഭാഗങ്ങള്‍ രൂപീകരിച്ചു.
കൗണ്ടര്‍- ടെററിസം ആന്‍ഡ് കൗണ്ടര്‍ റാഡിക്കലൈസേഷന്‍ (സി.ടി.സി.ആര്‍), സൈബര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി (സി.ഐ.എസ്) എന്നീ പുതിയ വിഭാഗങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രൂപീകരിച്ചത്.
ഭീകരപ്രവര്‍ത്തനവും സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള വിഭാഗങ്ങള്‍ പുതിയ സമിതിയില്‍ ലയിക്കുകയോ ചേര്‍ന്നു പ്രവര്‍ത്തിക്കുകയോ ചെയ്യും. പൗരന്‍മാരെ തീവ്രവദ ആശയങ്ങളില്‍നിന്നു മോചിപ്പിക്കുന്ന (ഡീ റാഡിക്കലൈസേഷന്‍) വിഭാഗവും ഇതിലുള്‍പ്പെടും. രാജ്യത്ത് ഐ.എസ് പ്രവര്‍ത്തനവും റിക്രൂട്ട്‌മെന്റും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച ഭീഷണി നേരിടാനായി മാത്രം സര്‍ക്കാര്‍ പുതിയ വിഭാഗം രൂപീകരിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഭരണസംബന്ധമായ സൗകര്യത്തിനുവേണ്ടി മന്ത്രാലയത്തിനു കീഴിലുള്ള ആഭ്യന്തര സുരക്ഷാ വിഭാഗം 1 (ഐ.എസ്- 1), ആഭ്യന്തരസുരക്ഷാ വിഭാഗം- 3 (ഐ.എസ്- 3) എന്നിവ ലയിപ്പിച്ചു. ആഭ്യന്തരസുരക്ഷാ വിഭാഗം- 2 (ഐ.എസ്- 2) ഭീകരപ്രവര്‍ത്തനം നേരിടാന്‍ മാത്രമായി മാറ്റുകയും ചെയ്തു.
ഐ.എസ് ഇന്ത്യയില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നത് ഓണ്‍ലൈന്‍ മുഖേനയാണെന്നും അതിനാല്‍ ഈ രംഗത്തു കൂടുതല്‍ ജാഗ്രത വേണമെന്നും അതു നേരിടാന്‍ മാത്രമായി പുതിയ സംഘം വേണമെന്നും അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം വിലയിരുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടു പ്രത്യേക വിഭാഗങ്ങള്‍ രൂപീകരിച്ചത്.
ഓണ്‍ലൈന്‍ മുഖേനയുള്ള രാജ്യാന്തര ഭീകരസംഘടനകളുടെ സ്വാധീനത്തെ നിരീക്ഷിക്കലും അവരുടെ പ്രചാരണങ്ങളെയും പ്രവര്‍ത്തനങ്ങളെയും നേരിടാന്‍ തന്ത്രം ആവിഷ്‌കരിക്കലുമാണ് സി.ടി.സി.ആറിന്റെ പ്രധാന ചുമതല. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സോഷ്യല്‍മീഡിയ മുഖേനയുള്ള ഭീഷണികള്‍, ഹാക്കിങ്, മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ നേരിടുകയാണ് സി.ഐ.എസിന്റെ ചുമതല. ഓരോ സമിതിയും ജോയിന്റ് സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തിക്കുക. ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ ഇത്തരത്തില്‍ 18 സമിതികളാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മര്‍ദ്ദനത്തില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നു, തലച്ചോറില്‍ ക്ഷതം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  2 days ago
No Image

യു.പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസ്: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യം; 33 പാർക്കുകൾ കൂടി തുറന്ന് അബൂദബി

uae
  •  2 days ago
No Image

ഷാർജയിലേക്ക് ട്രിപ്പ് പോകുന്നവരാണോ; നിങ്ങളുടെ യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കാൻ ഇതാ മികച്ച 10 ഇടങ്ങൾ

uae
  •  2 days ago
No Image

ബദരിനാഥിലെ ഹിമപാതം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു, ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  2 days ago
No Image

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തില്‍ കൂടിയത് 6 രൂപ

National
  •  2 days ago
No Image

റമദാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തം; 380 ഉദ്യോഗസ്‌ഥരെ നിയമിച്ച് ഷാർജ

uae
  •  2 days ago
No Image

'എന്തേലും ഉണ്ടേല്‍ പൊരുത്തപ്പെട്ടുതരണം', അക്രമത്തിന് ശേഷം ഷഹബാസിന്റെ ഫോണിലേക്ക് മര്‍ദ്ദിച്ച വിദ്യാര്‍ഥിയുടെ ശബ്ദസന്ദേശം

Kerala
  •  2 days ago
No Image

20 മണിക്കൂര്‍ വരെ നോമ്പ് നീണ്ടുനില്‍ക്കുന്ന രാജ്യങ്ങളും ഉണ്ട്; അറിയാം ഓരോ രാജ്യത്തെയും നോമ്പ് സമയം

uae
  •  2 days ago
No Image

കോഴിക്കോട് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; വിവാഹം കഴിഞ്ഞത് കഴിഞ്ഞ മാസം

Kerala
  •  2 days ago