10 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി അഞ്ചംഗ സംഘം പിടിയില്‍
കല്‍പ്പറ്റ: 10 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി അഞ്ചംഗ സംഘം പിടിയില്‍. കൊച്ചിയില്‍ നിന്ന് വാഹനത്തില്‍ കല്‍പ്പറ്റയിലേക്ക് കടത്തുകയായിരുന്ന പത്ത് ലക്ഷത്തിഅറുന്നൂറ് രൂപയാണ് കല്‍പ്പറ്റയില്‍ വച്ച് പൊലിസ് പിടികൂടിയത്.
നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി മുഹമ്മദ് ഷാഫിക്ക് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ എസ്.ഐ ജയപ്രകാശും സംഘവുമാണ് പണം പിടികൂടിയത്.
മൂന്ന് മട്ടാഞ്ചേരി സ്വദേശികളും രണ്ട് വയനാട് സ്വദേശികളാണ് അറസ്റ്റിലായത്. അരിയാക്കുല് റിയാസ്(26), കൊച്ചുമുറിത്തോട്ടില് നൗഫല്‍(34), മട്ടാഞ്ചേരി അസ്റാജ് ബില്‍ഡിങില്‍ അസ്ലം(25), ആലിന്ചുവട്ടില് മുജീബ്(26), പള്ളുരുത്തി പുതിയവീട്ടില്‍ നവാസ്(22) എന്നിവരാണ് പിടിയിലായത്. പത്ത് ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ക്ക് പകരം ഏഴ് ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ നല്‍കാമെന്ന് പടിഞ്ഞാറത്തറ സ്വദേശികള്‍ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് സംഘം പണവുമായി കൊച്ചിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വന്നത്. ഇവരെ കല്‍പ്പറ്റ പൊലിസ് വയനാട് എന്‍ഫോഴ്സ്മെന്റിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."