രാവിലെ മുതല്‍ തിരക്കിട്ട കൂടിക്കാഴ്ചകള്‍
തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ രാവിലെ മുതല്‍തന്നെ തിരക്കിട്ട കൂടിക്കാഴ്ചകള്‍ക്കാണ് തലസ്ഥാനം സാക്ഷ്യംവഹിച്ചത്. എല്‍.ഡി.എഫ് യോഗത്തിനു മുന്നോടിയായി തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം നിലനിര്‍ത്തുന്നതിനുള്ള പ്രതിരോധം കഴിഞ്ഞ ദിവസംമുതല്‍ എന്‍.സി.പി നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന് മാസ്റ്റര്‍ രാജിയില്ലെന്ന് പരസ്യമായി പ്രസ്താവനയിറക്കി. തുടര്‍ന്ന് ഇന്നലെ രാവിലെ തനിക്കൊപ്പം നില്ക്കുന്ന മാണി സി. കാപ്പന്, സുള്‍ഫിക്കര്‍ മയൂരി എന്നിവരുമായി തോമസ് ചാണ്ടി സ്വവസതിയില്‍ കൂടിക്കാഴ്ച നടത്തി. പിന്നീട് എം.എല്‍.എ ഹോസ്റ്റലില്‍വച്ച് മുന്‍ മന്ത്രിയും എം.എല്‍.എയുമായ എ.കെ ശശീന്ദ്രനുമായും ചര്‍ച്ച നടത്തി.
ഇതിനിടെ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്ററില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിലും ചര്‍ച്ച നടത്തി. ഈ ചര്‍ച്ചക്കുശേഷം മുന്‍തീരുമാനപ്രകാരം സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള കൂടിക്കാഴ്ചയും നടന്നു. ഇടതുമുന്നണി യോഗത്തിനു മുന്‍പുതന്നെ എ.കെ.ജി സെന്ററിലെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി പിണറായിയും കോടിയേരിയും സംസാരിച്ചു. ഇതിനെല്ലാംശേഷമാണ് നേതാക്കള്‍ ഇടതുമുന്നണി യോഗത്തില്‍ പങ്കെടുത്തത്.
വളരെയേറെ കൂടിയാലോചനകള്‍ നടത്തിയെങ്കിലും മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാകാതെ രണ്ടു മണിക്കൂര്‍നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം ഇടതുമുന്നണി യോഗം പിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."