അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ ഹൂതി ആക്രമണം സഖ്യസേന തകര്‍ത്തു
റിയാദ്: അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ ആക്രമണം നടത്താനിരുന്ന ഹൂതി പദ്ധതി തകര്‍ത്തതായി അറബ് സഖ്യസേന വ്യക്തമാക്കി. സംഘര്‍ഷം രൂക്ഷമായ യമന്‍ സമീപത്തെ അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ കൂടി കടന്നുപോകുന്ന കപ്പലുകള്‍ ആയുധം വച്ച് തകര്‍ക്കാനുള്ള ഹൂതി ശ്രമമാണ് ശനിയാഴ്ച തകര്‍ത്തതെന്ന് സഖ്യസേന വക്താവ് മേജര്‍ കേണല്‍ തുര്‍ക്കി ബിന്‍ സാലിഹ് അല്‍ മാലികി പറഞ്ഞു.
യമനിലെ ദ്വീപ് പ്രദേശമായ ബവാദി ഹൂതികള്‍ ആക്രമിച്ചിരുന്നു. അതിനോടനുബന്ധിച്ചാണ് അന്താരാഷ്ട്ര കപ്പല്‍ പാതയും അന്താരാഷ്ട്ര വാണിജ്യ പാതയുമായ മേഖലയില്‍ ആക്രമണം നടത്താന്‍ പദ്ധതി തയാറാക്കിയിരുന്നതെന്നു അദ്ദേഹം പറഞ്ഞു. ചെറിയ ബോട്ടുകളില്‍ ബോംബുകള്‍ തയാറാക്കി വിവിധ ഗ്രൂപ്പുകളായി കപ്പലുകള്‍ തകര്‍ക്കുകയും കപ്പല്‍ പാതയില്‍ മൈനുകള്‍ സ്ഥാപിച്ചും ആക്രമണം നടത്താനുള്ള ശ്രമമാണ് അറബ് സഖ്യസേന തകര്‍ത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."