കിം ജോങ് ഉന്‍ കുള്ളനും പൊണ്ണത്തടിയനുമെന്ന് ട്രംപ്
ഹനോയ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കുള്ളനും പൊണ്ണത്തടിയനുമെന്ന് വളിച്ച് ട്രംപ്.
ട്വിറ്ററിലൂടെയാണ് ട്രംപ് ഉന്നിനെ പരിഹസിച്ചത്. നേരത്തെ ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയം ട്രംപിനെ വയസനെന്ന് വിളിച്ചതിനുള്ള മറുപടിയായിട്ടാണ് ട്രംപിന്റെ പരാമര്‍ശം. കിം ജോങ് ഉന്നിനെ ഞാന്‍ ഒരിക്കലും കുള്ളനും പൊണ്ണത്തടിയനെന്നും വിളിച്ചില്ലെന്നിരിക്കെ തന്നെയെന്തിനാണ് വയസനെന്ന് അദ്ദേഹം വിളിച്ചത്. അദ്ദേഹവുമായി സുഹൃത്താവാനാണ് തന്റെ തീവ്ര ശ്രമം. ഏതെങ്കിലും കാലത്ത് അത് സംഭവിക്കുമായിരിക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
ട്രംപ് മാനസികനില തെറ്റിയ വയസനാണെന്നും തങ്ങളുടെ മുന്നേറ്റത്തെ അദ്ദേഹത്തിനു തടയാനാവില്ലെന്നും ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ ട്രംപിനോട് ഉത്തരകൊറിയ പറഞ്ഞിരുന്നു. യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ചുള്ള ആരോപണങ്ങളെ ട്രംപ് ട്വിറ്ററിലൂടെ വിമര്‍ശിച്ചു. റഷ്യയുമായി മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. രാഷ്ട്രീയ കളിയുടെ പേരില്‍ റഷ്യയെ കുറ്റപ്പെടുത്തുന്നത് യു.എസിന് മോശമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പിലെ ഇടപെടല്‍ സംബന്ധിച്ച് സ്പെഷല്‍ കൗണ്‍സില്‍ റോബര്‍ട്ട് മുള്ളറുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ റഷ്യയുടെ ഇടപെടല്‍ നടന്നിട്ടില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."