HOME
DETAILS
MAL
ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഗുരുവായൂരില്‍ നിരോധനാജ്ഞ
backup
November 13 2017 | 03:11 AM
തൃശൂര്‍: തൃശൂര്‍ ഗുരുവായൂരില്‍ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്ന് ഗുരുവായൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ജില്ലയിലെ മൂന്ന് പൊലിസ് സ്റ്റേഷന് പരിധികളില്‍ രണ്ടു ദിവസത്തേക്കാണ് ജില്ലാ കലക്റ്റര്‍ എസ് കൗശിഗന് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പാവറട്ടി തുടങ്ങിയ പൊലിസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ.സി.പി.എം പ്രവര്ത്തകന് കാസിമിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ നെന്മിനി സ്വദേശിയായ ആനന്ദ് ആണ് ഇന്നലെ ഉച്ചയോടെ വെട്ടേറ്റു മരിച്ചത്. കാറിലെത്തിയ സംഘം ആനന്ദിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ ഇന്ന് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."