സെക്‌സ് മൗലികാവകാശം; സി.ഡി വിവാദത്തില്‍ ഹാര്‍ദ്ദിക്കിനെ പിന്തുണച്ച് ജിഗ്നേഷ് മേവാനി
ഗാന്ധിനഗര്‍: ഹാര്‍ദ്ദിക്ക് പട്ടേലിന് ലജ്ജിക്കേണ്ട ആവശ്യമില്ലെന്ന് ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്നേഷ് മേവാനി. പട്ടിതാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ 'സെക്‌സ് ടേപ്പു'മായി ബി.ജെ.പി രംഗത്തെത്തിയതിനു പിന്നാലെയാണ് ജിഗ്നേഷിന്റെ ട്വീറ്റ്.
സെക്‌സ് മൗലികാവകാശമാണ്. താങ്കളുടെ സ്വകാര്യതയില്‍ കടന്നു കയറാന്‍ ഒരാള്‍ക്കും അവകാശമില്ല- ജിഗ്നേഷ് ട്വീറ്റു ചെയ്തു.
കഴിഞ്ഞ ദിവസമാണ് ടേപ്പുമായി ബി.ജെ.പി രംഗത്തെത്തിയത്. ഇത് വ്യാജമാണെന്നും ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു ഹാര്‍ദിക് പാട്ടേലിന്റെ പ്രതികരണം. ഗുജറാത്തിലെ പ്രാദേശിക ചാനലുകളിലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഒരു ഹോട്ടലില്‍ നിന്നുള്ള നാലു മിനിറ്റ് ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ബി.ജെ.പി ഇത്തരം പ്രവൃത്തി ചെയ്യുമെന്ന് ഹാര്‍ദിക് പറഞ്ഞതിന്റെ പത്താം ദിനത്തിലാണ് വീഡിയോ പുറത്തുവന്നത്. ബി.ജെ.പി ഒരു കൃത്രിമ സെക്‌സ് വീഡിയോ തയ്യാറാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് അത് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബി.ജെ.പിയില്‍ നിന്ന് ഇതല്ലാതെ വേറൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗുജറാത്തിലെ 13 ശതമാനം വരുന്ന പട്ടേല്‍ സമുദായത്തെ പ്രതിനിധീകരിച്ച് സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയയാളാണ് ഹാര്‍ദിക് പാട്ടേല്‍. കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാന്‍ ചര്‍ച്ചായാവാമെന്ന് ഹാര്‍ദിക് നേരത്തെ പ്രതികരിച്ചിരുന്നു. ഹാര്‍ദിക്കിന്റെ മുന്നേറ്റം വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയാവുമെന്നാണ് നിരീക്ഷണം.
Hardik Patel , Jignesh Mevani, sex cd controversy
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."