HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍ 170 കേന്ദ്രങ്ങളില്‍
backup
August 14 2016 | 19:08 PM
കോഴിക്കോട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് 170 കേന്ദ്രങ്ങളില്‍ ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിക്കും. വിദ്വേഷവും അസഹിഷ്ണുതയും വളര്‍ത്തുന്നതിന് ഭരണകൂടവും തീവ്രവര്‍ഗീയ കക്ഷികളും ശ്രമിക്കുന്ന സാഹചര്യത്തില്‍ ഭരണഘടനാനുസൃതമായി ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന സന്ദേശമാണ് ഫ്രീഡം സ്‌ക്വയര്‍ നല്‍കുന്നത് . വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ പ്രതിജ്ഞ, പ്രഭാഷണം എന്നിവ നടക്കും. സംഘടനാ പ്രതിനിധികളും സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."