നാടിനു വേണ്ടി സംസാരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക: ടി.വി ചന്ദ്രമോഹന്‍
തൃശൂര്‍: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി സംസാരിക്കുന്നവരെ ജാതിമതസംഘടനാ വ്യത്യാസമില്ലാതെ പ്രോത്സാഹിപ്പിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി.വി ചന്ദ്രമോഹന്‍. തൃശൂര്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ് ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതാകക്ക് അനുസരിച്ചു ഇതിഹാസങ്ങളേയും മതപരമായ കാഴ്ചപ്പാടുകളെയും വളച്ചൊടിക്കുന്ന ഈ കാലത്തു ഇത്തരം വേദികളാണ് സമാധാന കാംക്ഷികളുടെ പ്രതീക്ഷയെന്നും മത ചിഹ്നങ്ങളോ ആശയങ്ങളോ അടയാളങ്ങളെയോ ബഹുമാനിക്കാത്തതാണ് ഇന്ന് കാണുന്ന സംഘര്‍ഷങ്ങളുടെ മൂലകാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ.ടി ടൈസണ്‍ മാസ്റ്റര്‍ അധ്യക്ഷനായി. സമൂഹത്തിലെ നാനാതുറയിലെ പ്രഗത്ഭര്‍ജാഥാനായകന്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയെ സ്വീകരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശോഭാ സുബിന്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, ശറഫുദ്ദീന്‍ മൗലവി വെന്മേനാട്,അബൂബക്കര്‍ ഖാസിമി,പി.എ സൈദ് മുഹമ്മദ് ഹാജി, ഹുസൈന്‍ ദാരിമി, മുസ്തഫ ഉസ്മാന്‍ കൊരട്ടിക്കര, ഹൈദര്‍ ഹാജി, സുലൈമാന്‍ ഹാജി, റാഫി അന്‍വരി, സിദ്ധീഖ് ഫൈസി, ശിഹാബുദ്ധീന്‍, ഇബ്രാഹീം ഫൈസി പഴുന്നാന, ശിയാസലി വാഫി, മഹറൂഫ് വാഫി,സത്താര്‍ ദാരിമി, സിദ്ദീഖ് ഫൈസി മങ്കര, ഗഫൂര്‍ അണ്ടത്തോട്, സലാം, സിറാജ് തെന്നല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."