HOME
DETAILS

എസ്.വൈ.എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചതില്‍ വ്യാപക പ്രതിഷേധം

  
backup
November 16, 2017 | 5:06 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a8%e0%b5%86


പാനൂര്‍: ചെറുപ്പറമ്പ് ചിറ്റാരിത്തോട് വടക്കേ പൊയിലൂരില്‍ എസ്.വൈ.എസ് പ്രവര്‍ത്തകനെ കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതില്‍ വ്യാപക പ്രതിഷേധം. ജില്ലാ എസ്.വൈ.എസ് കമ്മിറ്റി, പാനൂര്‍ മണ്ഡലം എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, മുസ്‌ലിംലീഗ് കുത്തുപറമ്പ് മണ്ഡലം, കുന്നോത്തുപറമ്പ് പഞ്ചായത്ത്, കല്ലിടുക്ക് ശാഖാ കമ്മിറ്റികള്‍, എന്നിവ ശക്തമായി പ്രതിഷേധിച്ചു.
അക്രമികള്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്ത് ഉടന്‍ അറസ്റ്റു ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അഹമ്മദ് തേര്‍ളായി, സെക്രട്ടറി ഇബ്രാഹിം ബാഖവി പൊന്ന്യം, പാനൂര്‍ മണ്ഡലം നേതാക്കളായ റസാഖ് ഹാജി പാനൂര്‍, എ.പി ഇസ്മാഈല്‍, ആര്‍.വി അബൂബക്കര്‍ യമാനി എന്നിവര്‍ അധികൃതരോട് ആവശ്യപ്പെട്ടു. സമസ്തയുടേയും യൂത്ത് ലീഗിന്റേയും സജീവ പ്രവര്‍ത്തകനായ പറമ്പഞ്ചേരി മഹമൂദ് (36)നു നേരെയാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ടൗണില്‍ നിന്ന് വീട്ടിലേക്ക് കാറില്‍ പോകുമ്പോള്‍ കല്ലിടുക്ക് പള്ളിക്ക് സമീപം വീടിനടുത്തുള്ള റോഡ് ബ്ലോക്ക് ചെയ്ത് കാറില്‍ നിന്നു മഹമൂദിനെ വലിച്ചിറക്കി വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. കൈക്കും മുഖത്തും വെട്ടേറ്റ ഇദ്ദേഹം കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ചികിത്സയിലാണ്. മുഖത്ത് അടിയന്തിര ശസ്ത്രക്രിയ നടത്തി. ഇദ്ദേഹം സഞ്ചരിച്ച ഇന്നോവ കാറും അക്രമി സംഘം അടിച്ചു തകര്‍ത്തു. കാറിന്റെ മുന്‍ഗ്ലാസില്‍ മുട്ട എറിഞ്ഞതിന് ശേഷമാണ് ഗ്ലാസ് അടിച്ചുതകര്‍ത്ത് അക്രമം നടത്തിയത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടുകയായിരുന്നു. ഓടിയെത്തിയവര്‍ക്ക് നേരെ ബോംബെറിഞ്ഞാണ് അക്രമികള്‍ രക്ഷപ്പെട്ടത്. സി.പി.എം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് മഹമൂദ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുത്താറി ഇസ്മാഈല്‍, ട്രഷറര്‍, വി.പി അബൂബക്കര്‍ ഹാജി, റയീസ് കാഞ്ഞോളി, കളത്തില്‍ ഹമീദ്, സി.എച്ച് അസ്‌ലം നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്ഐആറിൽ നിന്ന് പിന്മാറാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ, രാജ്യവ്യാപക തയ്യാറെടുപ്പ് പൂർത്തിയാക്കണം; എതിർപ്പറിയിച്ച് കേരളം 

Kerala
  •  16 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഈ ​ഗൾഫ് വിമാനക്കമ്പനി; മറികടന്നത് യൂറോപ്പ്യൻ വമ്പൻമാരെ

uae
  •  16 days ago
No Image

നിങ്ങൾ അണിയുന്ന വളകളിൽ കുട്ടികളുടെ രക്തം വീണിട്ടുണ്ട്; ജയ്പൂരിലെ വള ഫാക്ടറിയിൽ നടക്കുന്ന ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ പുറത്ത്

National
  •  16 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബു ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

Kerala
  •  16 days ago
No Image

ഫ്ലാറ്റ് ഒഴിപ്പിക്കാൻ ക്വട്ടേഷൻ നൽകി ബലാത്സംഗം; ആറ് പേർ പൊലിസ് പിടിയിൽ, ഒളിവിലുള്ള മുഖ്യപ്രതിക്കായി തിരച്ചിൽ

crime
  •  16 days ago
No Image

'കാരുണ്യത്തിന്റെ മഹാ കരസ്പർശം'; ദുബൈയിൽ 260 കോടി രൂപ വിലമതിക്കുന്ന ഏഴ് കെട്ടിടങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത് ഇമാറാത്തി വ്യവസായി

uae
  •  16 days ago
No Image

എസ്ബിഐ കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: ഫീസ് ഘടനയിൽ വൻ മാറ്റങ്ങൾ; പുതിയ നിരക്കുകൾ നവംബർ 1 മുതൽ

National
  •  16 days ago
No Image

യഥാർത്ഥ വരുമാനം മറച്ചുവെച്ച് തട്ടിയത് കോടികൾ: സംസ്ഥാനത്തെ റെസ്റ്റോറന്റുകളിൽ ജി.എസ്.ടി.യുടെ മിന്നൽ പരിശോധന

Kerala
  •  16 days ago
No Image

ഇപ്പോഴും ഇന്ത്യയിൽ നിന്ന് സ്വർണം വാങ്ങുന്നതിനേക്കാൾ ലാഭകരം ദുബൈയിൽ നിന്ന് വാങ്ങുന്നതോ? മറുപടിയുമായി വിദഗ്ധൻ

uae
  •  16 days ago
No Image

യുഎഇയിൽ ഐഫോൺ 17-ന് വൻ ഡിമാൻഡ്; പ്രോ മോഡലുകൾക്ക് ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്

uae
  •  16 days ago