മുഖ്യമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ട സി.പി.ഐ മന്ത്രിമാര്‍ രാജിവയ്ക്കണം: ചെന്നിത്തല
തൃശൂര്‍: മുഖ്യമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ട സി.പി.ഐ പ്രതിനിധികള്‍ മന്ത്രിസഭയില്‍ എങ്ങനെ തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇവരെവച്ച് മുഖ്യമന്ത്രി എങ്ങനെ മുന്നോട്ടുപോകുമെന്നും അദ്ദേഹം ചോദിച്ചു. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭായോഗം ചേരുന്ന സന്ദര്‍ഭത്തില്‍ നാല് മന്ത്രിമാര്‍ സമാന്തര മന്ത്രിസഭായോഗം ചേര്‍ന്നത് കേരള ചരിത്രത്തില്‍ ആദ്യസംഭവമാണ്. ഒരു മന്ത്രിയുടെ രാജിക്കുവേണ്ടി സര്‍ക്കാരിലുള്ള മറ്റു മന്ത്രിമാര്‍ സമരം ചെയ്യുന്നതും ഇതാദ്യമാണ്.
അസാധാരണമായ ഒരു നടപടിയായി മാത്രം ഇതിനെ കാണാന്‍ കഴിയില്ല. തങ്ങളുടെ അഭിപ്രായം നടപ്പാക്കാന്‍ സി.പി.ഐക്ക് സമരം ചെയ്യേണ്ട ഗതികേടുണ്ടായി.
മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ് ഈ സാഹചര്യങ്ങളിലേക്ക് നയിച്ചത്. 1969ലെ കമ്യൂണിസ്റ്റ് സര്‍ക്കാരിലെ സാഹചര്യങ്ങള്‍ക്ക് സമാനമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. കെ.ടി.പിയിലെ ബി.വെല്ലിങ്ടണിനെ സംരക്ഷിക്കാന്‍ ഇ.എം.എസ് എടുത്ത നിലപാടാണ് തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ പിണറായി വിജയന് സ്വീകരിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. തോമസ് ചാണ്ടി പുറത്തുപോയത് ഞങ്ങള്‍ സമരം ചെയ്തതുകൊണ്ടാണ് എന്നാണ് സി.പി.ഐ മുഖപത്രം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."