HOME
DETAILS
MAL
ഡാവിഞ്ചിയുടെ പെയിന്റിങ് റെക്കോര്‍ഡ് തുകയ്ക്ക് ലേലം ചെയ്തു
backup
November 17 2017 | 02:11 AM
ന്യൂയോര്‍ക്ക്: ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പ്രസിദ്ധമായ പെയിന്റിങ് 'സാല്‍വേറ്റര്‍ മുന്‍ഡി' ലേലം ചെയ്തത് റെക്കോര്‍ഡ് തുകക്ക്.
ക്രിസ്തുവിനെ വര്‍ണിക്കുന്ന 500 വര്‍ഷം പഴക്കമുള്ള ഈ പെയിന്റിങ് 450.3 മില്യന്‍ അമേരിക്കന്‍ ഡോളറി (2,900 കോടി രൂപ)നാണ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ ലേലത്തില്‍പോയത്.
പിക്കാസോയുടെ 'അല്‍ജിയേസിലെ സ്ത്രീകള്‍' എന്ന പെയിന്റിങ്ങിന്റെ ലേലത്തുക മറികടന്നുവെന്നാണ് ഈ ലേലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
2015ല്‍ പിക്കാസോയുടെ പെയിന്റിങ് ലേലം ചെയ്തത് 179 ദശലക്ഷം ഡോളറിനായിരുന്നു. 19 മിനിറ്റ് മാത്രം നീണ്ട ലേലനടപടിയില്‍ ഇതു ലേലത്തില്‍ കൈവശപ്പെടുത്തിയ ആളുടെ പേര് പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."