പത്മാവതി വിവാദം: വിമര്‍ശനവുമായി വീണ്ടും ശബാന ആസ്മി
ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി സിനിമയ്‌ക്കെതിരായ നീക്കങ്ങളില്‍ വിമര്‍ശനവുമായി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ശബാന ആസ്മി വീണ്ടും. സിനിമ പ്രദര്‍ശിപ്പിക്കുന്നത് നീട്ടണമെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര ജെയുടെ ആവശ്യത്തിനെതിരെയാണ് ശബാന പ്രതികരിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി നല്ല കൗശലകകാരിയാണെന്ന് അവര്‍ പരിഹസിച്ചു.
ദീപികാ പദുക്കോണിനും പത്മാവതി സിനിമയ്ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സിനിമാലോകം ഐ.എഫ്.എഫ്.ഐ ബഹിഷ്‌ക്കരിക്കണമെന്ന നിലപാട് ശബാന ആസ്മി ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസം, രജപുത് കര്‍ണിസേനയുള്‍പ്പെടെയുള്ള സംഘടനകളുടെ ആക്രമണത്തില്‍ പ്രതികരിക്കാത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അവര്‍ മുന്നോട്ടു വന്നിരുന്നു.
സ്മൃതി ഇറാനി ഐ.എഫ്.എഫ്.കെയുടെ തിരക്കുകളിലാണ്. ഇന്ത്യന്‍ സിനിമയെ കൂടുതല്‍ ജനശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ അതിന് സാധിക്കും എന്നുള്ളതുകൊണ്ടാണ് അത്. എന്നാല്‍ അതേസമയം തന്നെ പത്മാവതി വിവാദത്തില്‍ അവര്‍ മൗനം പാലിക്കുകയാണ്. ശബാന ആസ്മി ട്വിറ്ററില്‍ കുറിച്ചു.
1989 ല്‍ സഫ്ദര്‍ ഹഷ്മി കൊല്ലപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസും എച്ച്. കെ.എല്‍ ഭഗതും ഐ.എഫ്.എഫ്.ഐ ആഘോഷിച്ചതിന് തുല്യമാണ് ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."