650 സി.സി ഇന്റര്‍സപ്റ്ററും കോണ്ടിനന്റല്‍ ജി.ടിയുമായി റോയല്‍ എന്‍ഫീല്‍ഡ്
പനാജി: ബുള്ളറ്റ് ആരാധകര്‍ ഏറെ കാത്തിരുന്ന 650 സി.സി ഇന്റര്‍സപ്റ്ററും കോണ്ടിനന്റല്‍ ജി.ടിയും ഞായറാഴ്ച പനാജിയില്‍ നടന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ റൈഡര്‍ മാനിയയില്‍ വച്ച് പ്രകാശനം ചെയ്തു.
650 സി.സി സിലിണ്ടര്‍ ഉള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ പാരലല്‍ ട്വിന്‍ എന്‍ജിനാണ് രണ്ടു ബൈക്കുകളുടെയും എടുത്തു പറയേണ്ട സവിശേഷത.
കാഴ്ചക്ക് ക്ലാസിക്ക് സ്റ്റൈല്‍ ഡിസൈന്‍ ഉള്ള പാരലല്‍ ട്വിന്‍ എന്‍ജിന് മികച്ച പെര്‍ഫോമന്‍സിനായി എയര്‍ കൂളിങ് കൂടാതെ ഓയില്‍ സംവിധാനവും ഉണ്ട്.
7100 ആര്‍.പി.എമ്മില്‍ 47 പി.എസ് പവര്‍ ഔട്പുട്ടുള്ള എന്‍ജിന് ഏറ്റവും കൂടിയത് 52 പി.എസ് പവര്‍ (4000 ആര്‍.പി.എം) വരെ കിട്ടും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കുറഞ്ഞ കമ്പോണന്റ് വെയ്റ്റില്‍ കൂടുതല്‍ സവിശേഷതകളുള്ള പുതിയ എന്‍ജിന്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പേരെടുത്ത ട്വിന്‍ എന്‍ജിന്റെ സംവിധാനത്തിന്റെ തിരിച്ചു വരവായാണ് കണക്കാക്കുന്നത്.
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ലോ-മിഡ് റേഞ്ച് പെര്‍ഫോമന്‍സ് നിലനിര്‍ത്തിക്കൊണ്ട് നിര്‍മിച്ച 650 സി.സി പാരലല്‍ ട്വിന്‍ എന്‍ജിന്‍ രൂപകല്‍പന ചെയ്തത് റോയല്‍ എന്‍ഫീല്‍ഡ് യു.കെ ടെക്‌നോളജി സെന്ററും ഹാരിസ് പെര്‍ഫോമന്‍സും ചേര്‍ന്നാണ്. 650 സി.സി എന്‍ജിനു പുറമെ ഇരു ബൈക്കുകള്‍ക്കും സ്റ്റാന്‍ഡേര്‍ഡ് എ.ബി.എസ് സംവിധാനവും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."