HOME
DETAILS

കേന്ദ്ര ഹജ്ജ് നയം: അഞ്ചാം വര്‍ഷക്കാരും കക്ഷിചേരുന്നു

  
backup
November 26 2017 | 01:11 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%82

കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് നയത്തിനെതിരേ സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ അഞ്ചാം വര്‍ഷക്കാരായ അപേക്ഷകരും കക്ഷിചേരുന്നു.
അഞ്ചാം വര്‍ഷക്കാരായ അപേക്ഷകര്‍ക്ക് നേരിട്ട് ഹജ്ജിന് പോകാന്‍ അവസരം നല്‍കുന്ന നടപടി തുടരുക, കരിപ്പൂരിലെ എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കക്ഷിചേരുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളിലെ അഞ്ചാം വര്‍ഷക്കാരുടെ കവര്‍ ലീഡര്‍മാര്‍ വരുന്ന തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഒത്തുചേരും.
അഞ്ചാം വര്‍ഷക്കാരായ കോഴിക്കോട്, വയനാട് ജില്ലകളിലുള്ള കവര്‍ ലീഡര്‍മാര്‍ 27ന് രാവിലെ 11ന് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണം. ഫോണ്‍: കോഴിക്കോട്- 9745015746, വയനാട്- 9847857654.
മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ 27ന് വൈകിട്ട് 3ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ എത്തിച്ചേരണം. ഫോണ്‍: മലപ്പുറം- 9496365285, പാലക്കാട്- 9846403786, തൃശ്ശൂര്‍- 9446062928. കണ്ണൂര്‍ ജില്ലയിലുള്ളവര്‍ 28ന് രാവിലെ 10.30ന് കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററിലും കാസര്‍കോട് ജില്ലയിലുള്ളവര്‍ ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് കാഞ്ഞങ്ങാട് ചെര്‍ക്കളം ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയിലും എത്തണം. ഫോണ്‍: കണ്ണൂര്‍- 9447282674, കാസര്‍കോട്- 9446640644, 9645878877.
ശേഷിക്കുന്ന ആറ് ജില്ലകളിലുള്ളവരുടെ സംഗമം 29ന് രാവിലെ 10ന് പെരുമ്പാവൂരില്‍ നടക്കും. ഫോണ്‍: എറണാകുളം- 9447719082, ആലപ്പുഴ- 9946171234, കോട്ടയം- 9048071116, പത്തനംതിട്ട- 9495661510, ഇടുക്കി- 9037315051, കൊല്ലം- 9496466649, തിരുവനന്തപുരം- 9895648856.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 23ന് കോഴിക്കോട് ജെ.ഡി.ടിയില്‍ നടന്ന ജനപ്രതിനിധികളുടെയും സാമുദായിക നേതാക്കളുടെയും യോഗത്തില്‍ വച്ചാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയത്തിനെതിരേ സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ നിന്ന് 13,712 പേരാണ് അഞ്ചാം വര്‍ഷക്കാരുടെ കാത്തിരിപ്പ് പട്ടികയിലുള്ളത്.
കര്‍ണാടക, മുംബൈ ഹജ്ജ് കമ്മിറ്റികളും സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇവര്‍ സംസ്ഥാന ഹജ്ജ് കമ്മറ്റിയോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ യൂട്യൂബർമാരും അവരുടെ ആസ്തികളും

Business
  •  14 days ago
No Image

വിധി വന്നിട്ട് വെറും ഒന്നര മാസം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ നീക്കം

Kerala
  •  14 days ago
No Image

ഡെലിവറി റൈഡർമാർക്കായി 40 വിശ്രമ മുറികൾകൂടി നിർമിച്ച് ദുബൈ ആർടിഎ

uae
  •  14 days ago
No Image

വിദേശ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം; പരിശോധനകൾ ശക്തമാക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  14 days ago
No Image

യുഎഇയിലെ കേരള സിലബസ് വിദ്യാർഥികൾക്കും ഇന്ന് മോഡൽ പരീക്ഷ തുടങ്ങി

uae
  •  14 days ago
No Image

Kerala Gold Rate Updates | ഒന്ന് കിതച്ചു...തളർന്നില്ല, ദേ പിന്നേം കുതിച്ച് സ്വർണം

Business
  •  14 days ago
No Image

ദുബൈയിൽ 115 കിലോമീറ്റർ നഗ്നപാദനായി ഓടി മലയാളി യുവാവ്; ഓട്ടം പരിസ്ഥിതിയിലേക്കും ആരോ​ഗ്യത്തിലേക്കും ലോകശ്രദ്ധ ക്ഷണിക്കാൻ

uae
  •  14 days ago
No Image

ഡല്‍ഹിയില്‍ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി, അയല്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം

National
  •  14 days ago
No Image

ചെയർമാൻ - കോൺട്രാക്ടർ ഉടക്ക്; പള്ളിവാസൽ വിപുലീകരണ പദ്ധതി കമ്മിഷനിങ് വൈകുന്നു

Kerala
  •  14 days ago
No Image

കൊച്ചി മെട്രോയിൽ മദ്യക്കച്ചവടം ആരംഭിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം

Kerala
  •  14 days ago