HOME
DETAILS

ലൈഫ് മിഷന്‍ വഴി ഫ്ളാറ്റ്‌ നിര്‍മാണം: സ്ഥലം ഏറ്റെടുക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങള്‍

  
backup
November 27 2017 | 02:11 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%ab%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d


കൊണ്ടോട്ടി: ലൈഫ് മിഷന്‍ ഭവന പദ്ധതിവഴി ഭൂമിയും വീടുമില്ലാത്ത സംസ്ഥാനത്തെ മൂന്നര ലക്ഷം കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാനദണ്ഡങ്ങളും കര്‍ശന നിര്‍ദേശങ്ങളും.ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കാത്ത സ്ഥലങ്ങള്‍ കണ്ടെത്തി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പണിയുന്നത് തടയുന്നതിന്റെ മുന്നോടിയായാണ് സര്‍ക്കാര്‍ കര്‍ശന മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചത്. കുടുംബങ്ങളെ പാര്‍പ്പിക്കാനുള്ള ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്ന സ്ഥലം ചുരുങ്ങിയത് 50 സെന്റ് ഭൂമി വേണമെന്നാണ് പ്രധാന നിബന്ധന. ഏറ്റെടുക്കുന്ന ഭൂമി തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതോ, വനഭൂമിയോ ആവാന്‍ പാടില്ല. ഈ സ്ഥലം കെ.എം.ബി.ആര്‍, കെ.പി.ബി.ആര്‍ പ്രകാരം നിര്‍ദിഷ്ടമുള്ള ഭൂമിയും, ഇവിടേക്ക് ആവശ്യമായ റോഡും ഉണ്ടായിരിക്കണം. അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ട വീതി ഉറപ്പുവരുത്തണം. കുടിവെള്ളത്തിനും നിര്‍മാണ പ്രവര്‍ത്തികള്‍ക്കുമുള്ള ജലം തുടര്‍ച്ചയായി ലഭ്യമാക്കുമെന്ന് ഉറപ്പ് വരുത്താന്‍ കഴിയണം.അഞ്ച് കി.മീ പരിധിയില്‍ സ്‌കൂള്‍,ആശുപത്രി എന്നിവ ഉണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.


ഭൂമിയില്‍ അംഗീകരിച്ചതോ അംഗീകരിക്കാന്‍ ഉള്ളതോ ആയ മാസ്റ്റര്‍ പ്ലാനുകള്‍, റോഡ് വീതികൂട്ടല്‍ എന്നിവയെ തുടര്‍ന്നുള്ള തടസങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. ഫ്‌ളാറ്റില്‍ നിര്‍മിക്കുന്ന സെപ്റ്റിക് ടാങ്ക്, മലിനജലം എന്നിവ വഴി പൊതുജന പരാതികള്‍ ഇല്ലാത്ത ഇടമായിരിക്കണം.ഒറ്റപ്പെട്ട സ്ഥലമോ, വന്യമൃഗ ശല്യമുളള ഭൂമിയോ ആവാന്‍ പാടില്ല. ഏറ്റെടുക്കുന്ന ഭൂമി ഭവന സമുച്ഛയത്തിന് യോഗ്യമാണോ എന്ന് ജില്ലാ ടൗണ്‍ പ്ലാനര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ എന്‍ജിനീയര്‍, സെക്രട്ടറി, ലൈഫ് മിഷന്‍ ജില്ലാതല എന്‍ജിനീയര്‍,കോഡിനേറ്റര്‍ എന്നിവരടങ്ങുന്ന സമിതി പരിശോധിച്ച് അംഗീകരിക്കണം.
ലൈഫ് മിഷന്‍ ഗുണഭോക്താക്കളായി സംസ്ഥാനത്ത് ഭൂരഹിത-ഭവനരഹിതരായവരുടെ എണ്ണം മൂന്നര ലക്ഷമാണ്. ജനറല്‍ വിഭാഗത്തില്‍ 2,84,655 പേരും,എസ്.ടി വിഭാഗത്തില്‍ 8150 പേരും,എസ്.ഇ വിഭാഗത്തില്‍ 57,242 പേരും ഉള്‍പ്പെടെ 3,50,047 ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ഉള്ളത്. ഇവരില്‍ 57,653 പേരും തിരുവനന്തപുരം ജില്ലക്കാരാണ്. ഏറ്റവും കുറവുള്ള വയനാട്ടില്‍ 7840 പേരാണുള്ളത്. കിടപ്പാടവും,വീടുമില്ലാത്ത 13,443 ഗുണഭോക്താക്കള്‍ മത്സ്യത്തൊഴിലാളികളാണ്. ഇവരില്‍ ജനറല്‍ വിഭാഗത്തില്‍ 12,870 പേരുണ്ട്. എസ്.ഇ വിഭാഗത്തില്‍ 87 പേരും, എസ്.ടി വിഭാഗത്തില്‍ 87 പേര്‍ക്കും അവസരമുണ്ട്. തോട്ടം തൊഴിലാളികളായി 7963 ഗുണഭോക്താക്കളാണുള്ളത്.ഇവരില്‍ ജനറല്‍ വിഭാഗത്തില്‍ 3863 പേരും,എസ്.ഇ വിഭാഗത്തില്‍ 3385 പേരും,എസ്.ടി വിഭാഗത്തില്‍ 715 പേരുമാണുള്ളത്. തോട്ടം തൊഴിലാളികള്‍ കൂടുതലുളള ഇടുക്കിയില്‍ 4633 ഗുണഭോക്താക്കളാണുള്ളത്. ഏറ്റവും കുറവുളള കണ്ണൂരില്‍ 14 പേരുമാണ് ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ ഇടം പിടിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago