HOME
DETAILS
MAL
വാഹന പാര്‍ക്കിങ് നിരക്ക് വര്‍ധന: എ.ഐ.വൈ.എഫ് മാര്‍ച്ച് നടത്തി
backup
August 14 2016 | 22:08 PM
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന് പരിസരത്തെ വാഹന പാര്‍ക്കിങ് നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന് മാര്‍ച്ചും ധര്‍ണയും നടത്തി. ഇരുചക്ര വാഹനങ്ങള്‍ക്കു മൂന്നു രൂപയായിരുന്ന പാര്‍ക്കിങ് നിരക്ക് എട്ടു രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. സമാന രീതിയില്‍ മറ്റു വാഹനങ്ങള്‍ക്കും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
ധര്‍ണ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ശോഭ ഉദ്ഘാടനം ചെയ്തു. അഷ്റഫ് പൂക്കാട് അധ്യക്ഷനായി. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. എസ്. സുനില്‍ മോഹന്‍, പി.കെ വിശ്വനാഥന്, കെ. സന്തോഷ്, എ.ടി വിനീഷ്, വിജയന്, വി. ദര്‍ശിത് സംസാരിച്ചു. എം.കെ വിനു, വി.കെ സുമേഷ്, ചൈത്ര വിജയന്, കെ. ഉഷാകുമാരി, സി.പി അനൂപ്, എം. നിഖില്‍, യു. പ്രസാദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."