HOME
DETAILS
MAL
20 ബോട്ടുകളെ അറബിക്കടലില്‍ കണ്ടെത്തി; 33 പേർ കൂടി തിരിച്ചെത്തി
backup
December 01 2017 | 04:12 AM
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ അകപ്പെട്ട 20 ബോട്ടുകള്‍ കണ്ടെത്തി. നാവിക സേനയുടെ കപ്പലാണ് ഈ ബോട്ടുകളെ അറബിക്കടലില്‍ കണ്ടെത്തിയത്. ഈ ഭാഗത്തേക്ക് കോസ്റ്റ്ഗാര്‍ഡ്, നേവി ബോട്ടുകള്‍ തിരിച്ചിട്ടുണ്ട്.
നാവിക സേനയുടെയും വ്യോമസേനയുടെയും സംഘങ്ങള്‍ ഇവിടേക്ക് തിരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് കുളച്ചല്‍ ബോട്ടും രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചിട്ടുണ്ട്.
അതിനിടെ, മത്സ്യബന്ധനത്തിനു പോയ 33 പേര് കൂടി തിരിച്ചെത്തി. ഇനിയും നൂറു കണക്കിനു പേര് കടലില്‍ അകപ്പെട്ടു കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."