HOME
DETAILS

ഓഖി: കടലില്‍ കുടുങ്ങിയത് 168 മത്സ്യത്തൊഴിലാളികള്‍

  
backup
December 02 2017 | 06:12 AM

ockhi-in-trivandrum

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ കടലില്‍ കുടുങ്ങിയത് 168 മത്സ്യത്തൊഴിലാളികള്‍. ഇതില്‍ 107 പേര്‍ തിരുവനന്തപുരത്തുനിന്നുള്ളവരാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.  കടലില്‍ കുടുങ്ങിയ 218 പേരെ ഇതുവരെ രക്ഷപ്പെടുത്തി.

സംസ്ഥാന സര്‍ക്കാറിന്റെ വിവിധ ഏജന്‍സികള്‍ക്കൊപ്പം നേവിയും എയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. നാവിക സേനയുടെ അഞ്ച് യുദ്ധക്കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

കടല്‍ ക്ഷോഭത്തില്‍പ്പെട്ട 40 പേര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ പുല്ലുവിള സ്വദേശി രതീഷിന്റെ (30) നില ഗുരുതരമായി തുടരുന്നു. രതീഷ് ഇപ്പോള്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ തീവ്ര പരിചരണത്തിലാണ്. തലയ്ക്കകത്തുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് പൂന്തുറ സ്വദേശി മൈക്കിളിനെ (42) ഇന്നലെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മൈക്കിള്‍ ഇപ്പോള്‍ ന്യൂറോ സര്‍ജറി ഐസിയുവില്‍ ചികിത്സയിലാണ്. വിദഗ്ധ ചികിത്സയ്ക്കായി ധനുസ്പര്‍ (41) കന്യാകുമാരി, റെയ്മണ്ട് (60) പൂന്തുറ എന്നിവരെ മെഡിക്കല്‍ ഐ.സി.യു.വിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വാര്‍ഡ് 22ല്‍ 16 പേരും, വാര്‍ഡ് 9ല്‍ 10 പേരും, വാര്‍ഡ് 18ല്‍ 8 പേരുമാണ് ചികിത്സയിലുള്ളത്.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശാനുസരണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇവര്‍ക്കെല്ലാവര്‍ക്കും പരിശോധനകളും ഭക്ഷണവും ഉള്‍പ്പെടെ എല്ലാം സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു.

മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന, സേവ്യര്‍ ലൂയിസ് (57) പൂന്തുറ, ക്രിസ്റ്റി സില്‍വദാസന്‍ (51) പൂന്തുറ എന്നിവരുടെ മൃതദേഹങ്ങള്‍ രാത്രി വൈകി പോസ്റ്റുമോര്‍ട്ടം നടത്തി. ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ എത്രയും വേഗം മൃതദേഹങ്ങള്‍ വിട്ടുനല്‍കണമെന്ന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നിര്‍ദേശ പ്രകാരമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെത്തുന്ന മുറയ്ക്ക് മൃതദേഹങ്ങള്‍ വിട്ടുനല്‍കും.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉള്ളവര്‍


1. എഡ്മണ്ട് (50) പൊഴിയൂര്‍
2. മൈക്കിള്‍(42) പൂന്തുറ
3. റെയ്മണ്ട് (60) പൂന്തുറ
4. ജോണ്‍സണ്‍ (29) പൂന്തുറ
5. ജോസ് (48) അടിമലത്തുറ
6. ബെന്‍സിയര്‍ (51) അടിമലത്തുറ
7. കാര്‍ലോസ് (65) അഞ്ചുതെങ്ങ്
8. ക്ലാരന്‍സ് (57) അടിമലത്തുറ
9. ബിയാട്രസ് (58) പുത്തന്‍ തോപ്പ്
10. വര്‍ഗീസ് (41) തേങ്ങപട്ടണം
11. വര്‍ഗീസ് (31) അടിമലത്തുറ
12. ബിജുദാസ് (30) അടിമലത്തുറ
13. മാര്‍ട്ടിന്‍ (33) അടിമലത്തുറ
14. സൈമണ്‍ (53) പൂന്തുറ
15. ജോസഫ് (54) പൂത്തുറ
16. സൂസപാക്യം (59) പൂന്തുറ
17. സാലോ (34) പൂത്തുറ
18. മാര്‍സിലിന്‍ (56) പൂത്തുറ
19. ധനുസ്പര്‍ (41) കന്യാകുമാരി
20. ജഗന്‍ (42) തൂത്തുക്കുടി
21. രാജു (42) പള്ളവിള
22. അജ്ഞാതന്‍ ((പുരുഷന്‍)
23. രതീഷ് (30) പുല്ലുവിള
24. ജോണ്‍സണ്‍ (42) മുട്ടം
25. വില്‍ഫ്രെഡ് (48) പുല്ലുവിള
26. റ്റൈറ്റസ് (56) പൂവാര്‍
27. ബോസ്‌കോ (41) പൂവാര്‍
28. സൈറസ് (51) പൂവാര്‍
29. ദേശി ദേവൂസ് (31) പൂന്തുറ
30. ആന്റണി (42) പൂവാര്‍
31. സെല്‍വയ്യന്‍ (40) പൂവാര്‍
32. ഡെല്‍ഫണ്‍ (48) പൂന്തുറ
33. മറിയ ജോണ്‍ (56) പൂന്തുറ
34. ദേവദാസ് (56) പൂന്തുറ
35. ലൂക്കോസ് (57) കൊല്ലങ്കോട്
36. തോമസ് ഡേവിഡ് (32) അടിമലത്തുറ
37. സുനില്‍ (35) പൂന്തുറ
38. ആന്റണി (35) പൂന്തുറ
39. പനിയടിമ (55) പൂന്തുറ
40. സൈമണ്‍ (45) പൂന്തുറ


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം, പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നു: സൂര്യകുമാർ യാദവ്

Cricket
  •  a month ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി

Kerala
  •  a month ago
No Image

മലയാളി പൊളിയാ...കേരളത്തിലെ ജനങ്ങളുടെ കൈവശം ആർ.ബി.ഐയുടെ കരുതൽ ശേഖരത്തേക്കാൾ രണ്ടിരട്ടിയിലധികം സ്വർണം

Kerala
  •  a month ago
No Image

അടിയന്തിര അറബ് - ഇസ്ലാമിക് ഉച്ചകോടി: ദോഹയില്‍ ഇന്ന് ഗതാഗത നിയന്ത്രണം 

qatar
  •  a month ago
No Image

അങ്ങനങ്ങു പോകാതെ പൊന്നേ...സ്വർണം കുതിക്കുമ്പോൾ ട്രെന്‍ഡ് മാറ്റി ന്യൂജെന്‍; കാരറ്റ് കുറഞ്ഞ ആഭരണ വിൽപനയിൽ വര്‍ധന

Kerala
  •  a month ago
No Image

ദുബൈയില്‍ കാല്‍നട, സൈക്കിള്‍ യാത്രക്കാരുടെ മരണ നിരക്കില്‍ 97% കുറവ്; യാത്രക്കാര്‍ക്കായി ആറു പാലങ്ങള്‍ 

uae
  •  a month ago
No Image

'ബഹുമാന'ത്തിൽ കേസ്; 'ബഹു.' ചേർക്കണമെന്ന നിബന്ധനയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  a month ago
No Image

വിവാദ വഖ്ഫ് ഭേദഗതി നിയമം: കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും

Kerala
  •  a month ago
No Image

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം; പാറശാല എസ്എച്ച്ഒയെ പ്രതി ചേർത്തുള്ള റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

Kerala
  •  a month ago
No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a month ago