ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പ് അടച്ചുപൂട്ടണം:സര്‍വകക്ഷി യോഗം
കുന്ദമംഗലം: കുന്ദമംഗലം ദേശീയപാത 212ല്‍ പഞ്ചായത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വിദേശമദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സോ അനുമതിയോ കൂടാതേയും ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ബീവറേജ് ഔട്ട്ലെറ്റുകള് അടച്ചു പൂട്ടണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ചും കുന്ദമംഗലം ദേശീയപാത 212 പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ബീവറേജ് കോര്‍പ്പറേഷന്റെ വിദേശമദ്യഷാപ്പ് അടച്ചു പൂട്ടുന്നതിനാവശ്യമായ നീക്കത്തിന് കുന്ദമംഗലം സാംസ്കാരിക നിലയത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗമാണ് പിന്തുണ പ്രഖ്യാപിച്ചത്.
പഞ്ചാത്ത് മെമ്പര്‍ എം. ബാബുമോന് അധ്യക്ഷായി. റിട്ട. ജില്ലാ ജഡ്ജ് പി.എന്‍ ശാന്തകുമാരി മേനോന് ഉദ്ഘാടനം ചെയ്തു. ഖാലിദ് കിളിമുണ്ട, ബാബു നെല്ലൂളി, വി. അനില്‍കുമാര്‍, ഒ. ഉസ്സയിന്,
അന്‍വര്‍ സാദത്ത്, തളത്തില്‍ ചക്രായുഥന്‍, പി.എം മുഹമ്മദ്, ജാബിര്‍ വളപ്പില്‍, യുസുഫ് പടനിലം, അബ്ദുറഹിമാന് ഇടക്കുനി, വാസു മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: എം.കെ രാഘവന് എം.പി, പി.ടി.എ റഹീം എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത് (രക്ഷാധികാരികള്‍), എം. ബാബുമോന് (ചെയര്മാന്), അന്‍വര്‍ സാദത്ത്, ഇ.പി മണിരാജ്, യൂസഫ് പടനിലം (വൈസ് ചെയര്മാന്), ഷാജി പുല്കുന്നുമ്മല് (ജനറല്‍ കണ്‍വീനര്‍), മുസ്തഫ നുസ്റി, അഭിജിത്ത്, സിദ്ദീഖ് തെക്കയില്‍ (ജോ. കണ്‍വീനര്‍), കെ.പി ഗണേഷന് (ഖജാന്‍ജി), ഹബീബ് കാരന്തൂര്‍ (കോര്‍ഡിനേറ്റര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."