തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് ഇന്ന് വീണ്ടും പരിഗണിക്കും
കോട്ടയം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ത്വരിതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു മാസം മുന്‍പ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തോമസ് ചാണ്ടിയുടെ മൊഴി എടുക്കല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
അഡ്വക്കേറ്റ് സുഭാഷ് നല്കിയ പരാതിയിലാണ് കഴിഞ്ഞ മാസം നാലാം തിയതി കോട്ടയം വിജിലന്‍സ് കോടതി തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മിച്ചതിലൂടെ ഖജനാവിന് നഷ്ടമുണ്ടായെന്നായിരുന്നു സുഭാഷിന്റെ പരാതി.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ തോമസ് ചാണ്ടിക്കെതിരായ കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ നിയമോപദേശത്തിന് സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും തള്ളി ത്വരിതാന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."