HOME
DETAILS

പകര്‍ച്ചവ്യാധി: ദുരിതാശ്വാസ ക്യാംപുകളില്‍ മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം

  
backup
December 05 2017 | 01:12 AM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ചികിത്സ ഉറപ്പുവരുത്താനും പകര്‍ച്ചവ്യാധികള്‍ പിടിപെടാതിരിക്കാന്‍ മുന്‍കരുതലെടുക്കാനും ആരോഗ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ദുരിതാശ്വാസ ക്യാംപുകളില്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കുകയും ഇടപെടല്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനതലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിങ് സെല്ലും കണ്‍ട്രോള്‍ റൂമും തുറന്ന് ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ട് ശേഖരിക്കുന്നുണ്ട്.
ജില്ലകളില്‍ ഡി.എം.ഒയും ഡി.പി.എമ്മുമാരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, ഫോര്‍ട്ട് ആശുപത്രി എന്നിവിടങ്ങളില്‍ ഫലപ്രദമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതിനുമായി ഡോക്ടര്‍മാരുടെ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിന് കൂടുതല്‍ ഫ്രീസറുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ സഹായം തേടിയിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം എല്ലാ ക്യാംപുകളും സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിച്ചുവരുന്നു.
ദുരിതാശ്വാസ ക്യാംപുകളിലുള്ള ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരെയും ആരോഗ്യസ്ഥിതി മോശമായവരെയും ആശുപത്രികളിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴയും ചുഴലിക്കാറ്റും ശമിച്ചെങ്കിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതയോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എല്ലാ വകുപ്പുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യവകുപ്പ് ഡയരക്ടര്‍ ആര്‍.എല്‍ സരിത, എന്‍.എച്ച്.എം തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സ്വപ്‌നകുമാരി എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago