മൂന്നാറില്‍ നിയമപ്പോരിന് സി.പി.ഐ
ഇടുക്കി: മൂന്നാറില്‍ നിയമപ്പോരിന് ഒരുങ്ങി സി.പി.ഐ. മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ ഹരിത ട്രിബ്യൂണല്‍ സി.പി.ഐ ഹരജി നല്കി. സി.പി.ഐ എക്സിക്യുട്ടിവ് അംഗം പി പ്രസാദാണ് ഹരജിക്കാരന്. ഹരജിയില്‍ ട്രിബ്യൂണല്‍ സര്‍ക്കാറിന് നോട്ടിസ് അയച്ചു.
മൂന്നാറിലെ പ്രശനങ്ങള്‍ പരിഹരിക്കുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ല. കൈയേറ്റക്കാര്‍ മൂന്നാറിനെ നശിപ്പിക്കുകയാണ്. വനം പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണം എന്നിവയാണ് ഹരജിയിലെ ആവശ്യം. കൈയേറ്റത്തിന് പിന്നില്‍ ഉന്നതരാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ് ഹരജിയിലെ എതിര് കക്ഷികളെന്നതാണ് മറ്റൊരു പ്രത്യേകത.
അതേസമയം ഹരജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന് രംഗത്തെത്തി. മൂന്നാര്‍ എന്താണെന്ന് അറിയാത്തവരാണ് ഹരജിക്ക് പിന്നില്‍. കുടിയേറ്റക്കാര്‍ ഒഴിഞ്ഞ് പോകണമെന്ന് പറയാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടോയെന്ന് എം.എല്‍.എ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."