ഗസ്സയില്‍ ഇസ്റാഈല്‍ ബോംബാക്രമണം: രണ്ടു പേര് കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: ജറസലമിനെ ഇസ്റാഈലിന്റെ തലസ്ഥാനമായി യു.എസ് പ്രഖ്യാപിച്ചതിനു പിന്നാലെ ഫലസ്തീനില്‍ അങ്ങിങ്ങായി അനിഷ്ട സംഭവങ്ങള്‍. തീരുമാനത്തിനെതിരെ ഫലസ്തീനില്‍ പ്രതിഷേധം കനക്കുന്നതിനിടെ, ഗസ്സ മുനമ്പില്‍ ഇസ്റാഈല്‍ ബോംബാക്രമണം നടത്തി. ആക്രമണത്തില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
ആറു വയസ്സുകാരന് അടക്കം 25 ഫലസ്തീനികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഫലസ്തീനീ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഗസ്സ മുനമ്പില്‍ നിന്ന് റോക്കറ്റാക്രമണം ഉണ്ടായെന്ന് ആരോപിച്ചാണ് ഇസ്റാഈലിന്റെ ആക്രമണം.
ഹമാസ് പോരാളികളാണ് ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മുഹമ്മദ് അല്‍ അത്തല്‍, മുഹമ്മദ് സഫാദി എന്നിവരാണ് കൊല്ലപ്പെട്ടത്.
ട്രംപിന്റെ പ്രഖ്യാപനം വന്നയുടനെ ഇസ്റാഈല്‍ അധീന വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലം, ഉപരോധ ഗസ്സ എന്നിവിടങ്ങളില്‍ പ്രക്ഷോഭം ശക്തമാണ്.
അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഇസ്റാഈലിന്റെ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറുസലമിനെ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."