സംസ്ഥാന കര്‍ഷകദിനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പാലക്കാട്: ജില്ലയില്‍ ആദ്യമായി നടത്തുന്ന സംസ്ഥാന കര്‍ഷക ദിനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന അവാര്‍ഡ് ദാന സമ്മേളനവും ഘോഷയാത്രയും സെമിനാറുകളും കാര്‍ഷികോത്സവത്തിന് മാറ്റു കൂട്ടുമെന്ന് പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് കെ വി വിജയദാസ് എം എല്‍ എ പത്രസമ്മേളനത്തില്‍ അറിയിച്ചു. 16 ന് കുന്നനൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ വെച്ച് ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്കായി തെങ്ങ് കയറ്റ മത്സരം നടത്തും. രാവിലെ ഒന്‍പതിന് ടൗണ്‍ഹാളില്‍ കാര്‍ഷിക പ്രദര്‍ശനവും സെമിനാറും നടക്കും. നാനൂറോളം കര്‍ഷകര്‍ സെമിനാറില്‍ പങ്കെടുക്കും.
നെല്‍കൃഷി, പച്ചക്കറി, പയര്‍, 'ക്ഷ്യ സുരക്ഷ വിഷയങ്ങളെക്കുറിച്ച് കാര്‍ഷിക ശാസ്ത്രജ്ഞര്‍ ക്ലാസ്സെടുക്കും. വൈകീട്ട് മൂന്നിന് ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള കര്‍ഷകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഘോഷയാത്ര സ്റ്റേഡിയം പരിസരത്ത് നിന്നാരം'ിച്ച് ടൗണ്‍ ഹാളില്‍ സമാപിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍. കേളികൊട്ട്, കൃഷിപ്പാട്ടുകള്‍, ആദിവാസി നൃത്തം, പൊറാട്ട് നാടകം എന്നിവ അവതരിപ്പിക്കും.
ഘോഷയാത്രയില്‍ പൊട്ടന്, തെയ്യം, നാടന്‍ കലകള്‍, പഞ്ചവാദ്യം, ശിങ്കാരിമേളം, മുത്തുകുടകള്‍ എന്നിവ അണിനിരക്കും. ഘോഷയാത്ര കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഫളാഗ് ഓഫ് ചെയ്യും. സ്റ്റേഡിയത്തില്‍ നിന്നും സുല്‍ത്താന്‍ പേട്ട വഴി എച്ച്.പി.ഒ വഴി ടൗണ്‍ ഹാളിലെത്തി ചേരും. ഘോഷയാത്രയില്‍ ജില്ലയിലലെ പതിമൂന്ന് ബ്ലോക്കുകളുടെ നേതൃത്വത്തില്‍ വിവിധ കലാരൂപങ്ങളുടെയും ഫളോട്ടുകളുടെയും അകമ്പടിയുണ്ടായിരിക്കും.
ജില്ലയിലെ കാര്‍ഷിക സേന, തൊഴില്‍ സേന അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ഉണ്ടായിരിക്കും. മുഖ്യമന്ത്രി പിണറായി അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യും. മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. കര്‍ഷകദിനാഘോഷങ്ങളുടെ പ്രചാരണം പരിസ്ഥിതി സൗഹൃദപരമായാണ് ചെയ്തിട്ടുള്ളത്.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് കൃഷിമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം കറിവേപ്പ്, മുരിങ്ങ എന്നിവയുടെ തൈകള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ ജില്ലാ കൃഷി ഓഫിസര്‍ എം.ഡി തിലകന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അയ്യപ്പന്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലിസി മാത്യു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."