കേരളത്തിലെ ആദ്യത്തെ പള്ളി സ്ഥാപിച്ചത് പൊന്നാനിയിലെന്ന് എം.ജി.എസ്
പൊന്നാനി: കേരളത്തിലെ ആദ്യത്തെ പള്ളി സ്ഥാപിച്ചത് പൊന്നാനിയിലാണെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്‍. പൊന്നാനിയുടെ ബൃഹത്തായ ചരിത്രം എന്ന ഗ്രന്ഥത്തിലാണ് പുതിയ നിരീക്ഷണം. കേരളത്തിലെ ആദ്യത്തെ മുസ്‌ലിംപള്ളി കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയെന്നാണ് നിലവില്‍ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍, ഇതിന് ചരിത്രപരമായി പിന്‍ബലമില്ലെന്നും ആധുനികവും ശാസ്ത്രീയവുമായ ചരിത്ര കണ്ടെത്തലുകള്‍ പ്രകാരം കേരളത്തിലെ ആദ്യത്തെ മുസ്‌ലിം പള്ളി പൊന്നാനിയിലെ തോട്ടുങ്ങല്‍ പള്ളിയാണെന്നുമാണ് എം.ജി.എസ് അവകാശപ്പെടുന്നത് .
പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്തുതന്നെ ചേരമാന്‍ പെരുമാള്‍ മക്കത്ത് പോയി മതം മാറിയെന്ന കണ്ടെത്തലും എം.ജി.എസ് ചരിത്രതെളിവുകള്‍ നിരത്തി ചോദ്യം ചെയ്യുന്നു. 1124 ലാണ് ചേരമാന്‍ പെരുമാള്‍ കേരളരാജ്യം നാടുവാഴികള്‍ക്ക് പകുത്തുകൊടുത്ത് മക്കത്ത് പോയി ഇസ്‌ലാം സ്വീകരിച്ചത്. ഇതേ കാലയളവില്‍ തന്നെയാണ് പൊന്നാനിയില്‍ മുസ്‌ലിം പള്ളി സ്ഥാപിക്കുന്നതും.
ചേരമാന്‍ മക്കത്ത് പോകുന്നതിനും ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ പൊന്നാനിയില്‍ പുരാതന അറബ് കുടിയേറ്റം നടന്നിരുന്നുവെന്നും പുസ്തകത്തിലുണ്ട്.
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കൊടുങ്ങല്ലൂരിലെത്തിയ മാലിക് ദീനാറും സംഘവും വിവിധ ദേശങ്ങളിലേക്ക് മതപ്രബോധകരെ അയച്ചെങ്കിലും പൊന്നാനിയിലേക്ക് വരാതിരുന്നത് ഇവിടെ നേരത്തേതന്നെ വ്യവസ്ഥാപിതമായ ഇസ്‌ലാമിക സമൂഹം രൂപപ്പെട്ടതിനാലാണെന്ന് എം.ജി.എസ് പറയുന്നു. ഇക്കാര്യം വില്യം ലോഗനിലും രേഖപ്പെടുത്തിയിട്ടുണ്ട്. എം.ജി. എസിന്റെ പുതിയ കണ്ടെത്തലുകള്‍ ചരിത്രപരമായ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."