പടയൊരുക്കം സമാപന സമ്മേളനം നാളെ: കോണ്‍ഗ്രസ് ഫലസ്തീന് ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ നടത്തും
തിരുവനന്തപുരം: ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഫലസ്തീന് ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ നടത്തും.
ഈമാസം 22ന് തിരുവന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിലും 23ന് കോഴിക്കോട്ടുമായിരിക്കും സംഗമങ്ങള്‍ നടക്കുകയെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ട്രംപിന്റെ നടപടി ലോകസമാധാനം തകര്‍ക്കുന്നതും ലോകത്തെമ്പാടുമുള്ള സമാധാനകാംക്ഷികളെ ഞെട്ടിപ്പിക്കുന്നതുമാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച യു.ഡി.എഫ് പടയൊരുക്കത്തിന്റെ സമാപന സമ്മേളനം നാളെ വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനത്തിന് ഒരു ലക്ഷം യു.ഡി.എഫ് പ്രവര്‍ത്തകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹസന് പറഞ്ഞു. രാവിലെ 11ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്ന രാഹുല്‍ നേരെ ഓഖി ദുരന്തം വിതച്ച പൂന്തുറയിലേക്കു പോകും. തുടര്‍ന്ന് വിഴിഞ്ഞത്തും സന്ദര്‍ശനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."