HOME
DETAILS

മെഹനമാര്‍ കൊടപ്പനക്കല്‍ തറവാട്ടിലെത്തുമ്പോള്‍

  
backup
December 14 2017 | 19:12 PM

%e0%b4%ae%e0%b5%86%e0%b4%b9%e0%b4%a8%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d


ജനാധിപത്യത്തിനു പേരുകേട്ട ഇന്ത്യാ രാജ്യത്ത് മുസ്‌ലിമായി പിറന്ന കാരണത്താല്‍ അനാഥകളാവുന്ന നൂറുകണക്കിനു ബാല്യങ്ങളിലൊന്ന്, കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞദിവസം രാജസ്ഥാനില്‍ അകാരണമായി കൊലചെയ്യപ്പെട്ട ഉമര്‍ഖാന്റെ മകള്‍...


തുടര്‍ച്ചയായി അരങ്ങേറുന്ന കാടത്തരങ്ങളുടെ ഇരകളായി ദൈനംദിനം നിരപരാധികളായ ഒരു കൂട്ടം ജീവിതങ്ങള്‍ തകര്‍ന്നടിയുമ്പോള്‍ നീതിപീഠമോ നീതിനിര്‍വഹണ ഉദ്യോഗസ്ഥരോ വേണ്ടവിധം അതു ഗൗനിക്കുന്നില്ലെന്നു മാത്രമല്ല അതിക്രമങ്ങളെ കണ്ണടച്ചു പ്രോത്സാഹിപ്പിക്കുക കൂടിയാണ്.
ഉത്തരേന്ത്യയില്‍ സമാനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അക്രമകാരികള്‍ മത്സരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രതികളാരെന്നു കൃത്യബോധമുണ്ടാകുമ്പോഴും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ ശിക്ഷ നല്‍കാനോ സാധിക്കാതെ വരുമ്പോള്‍ ഇനിയും ചില മെഹനകള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.


കൂടെ ചേര്‍ത്തുവായിക്കേണ്ട ചില വാസ്തവങ്ങളുണ്ട്, രാജ്യത്തെ മാധ്യമ അധര്‍മങ്ങളെക്കുറിച്ച്. നിലവാരമില്ലാത്ത ചര്‍ച്ചകൊണ്ടും വാര്‍ത്തകള്‍കൊണ്ടും രാത്രിക്കോടതികള്‍ സജീവമാക്കുന്ന മാധ്യമങ്ങള്‍ അല്‍പ്പംപോലും ശ്രദ്ധ ഇത്തരം വിഷയങ്ങളില്‍ കാണിക്കുന്നില്ല.
പല അന്താരാഷ്ട്രമാധ്യമങ്ങളും പ്രസ്തുത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും രാജ്യത്തെ പേരു കേട്ട മാധ്യമങ്ങള്‍ മൗനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ചില രാഷ്ട്രീയപ്രസ്ഥാനങ്ങളും സമാന നിലപാടു സ്വീകരിക്കുന്നു.
ഇവിടെയാണ് കൊടപ്പനക്കല്‍ തറവാടിന്റെ നിലപാടിനെ നമ്മള്‍ വായിച്ചറിയേണ്ടത്. തന്റെ പിതാവിനെ ഖബറടക്കി മെഹനയും ജുനൈദിനെ നഷ്ടപ്പെട്ട ഉറ്റ സഹോദരനുമൊക്കെ ദിവസങ്ങള്‍ക്കകം എത്തിച്ചേര്‍ന്നതു മലപ്പുറത്തിന്റെ മണ്ണിലാണ്.


മാസങ്ങള്‍ക്കു മുന്‍പ് ഉറ്റസഹോദരന്റെ വേര്‍പാടിന്റെ വേദനയോടെ അതേ പടികള്‍ കയറിയ ജുനൈദിന്റെ സഹോദരന്റെ കൂടെ. അവളെ ഇരുകൈയും നീട്ടിയാണു കൊടപ്പനക്കല്‍ കുടുംബം വരവേറ്റത്.
വേര്‍പാടിന്റെ വേദനയാല്‍ മനംമടുത്ത ആ മനസ്സിലേക്കു സാന്ത്വനത്തിന്റെ കുളിര്‍മഴ പെയ്യിക്കാന്‍ ആ കുടുംബത്തിനായി. സംസാരങ്ങള്‍ക്കിടയില്‍ ഹൈദരലി തങ്ങള്‍ അവള്‍ക്കു മുന്നില്‍ ചോദിച്ച ചോദ്യം ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. 'മോള്‍ക്കു കേരളത്തില്‍ പഠിക്കണോ.'
ചെറിയ തലയാട്ടലോടെ അവള്‍ സമ്മതം മൂളുമ്പോള്‍ തങ്ങള്‍ അവളുടെ ഉപരിപഠന മാര്‍ഗങ്ങള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുന്നു.


ഒരുപക്ഷേ, അവളുടെ സ്വപ്നസാഫല്യങ്ങള്‍ക്കു പ്രസ്തുത ചോദ്യവും മറുപടിയും ഏറെ നിറം പകര്‍ന്നേക്കാം.
വിദ്യാഭ്യാസമേഖലയില്‍ എന്നും വിപ്ലവകരമായ ചരിത്രങ്ങളുടെ ആധികാരികതയുള്ള കേരളത്തില്‍ ഒരുപക്ഷേ, നാളെ മെഹനയും പഠിച്ചേക്കും.
കേവലം ഒരു സമുദായ നേതൃത്വം എന്നതിലുപരി ആ കുടുംബം അതിക്രമിക്കപ്പെട്ടവര്‍ക്ക് ആശ്വാസമാവുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികളുടെ ശ്രദ്ധക്ക്; ഏപ്രിൽ മുതൽ ദുബൈയിൽ പുതിയ പാർക്കിങ്ങ് നിരക്ക്

uae
  •  2 days ago
No Image

മഴ കളിച്ചു, ഓസ്‌ട്രേലിയ മുന്നോട്ട്; അഫ്ഗാന് സെമിയിലെത്താൻ ഇനി അവർ കനിയണം

Cricket
  •  2 days ago
No Image

മൂന്ന് വയസ്സുള്ള അതിജീവിതയെ അധിക്ഷേപിച്ച് കളക്ടർ; കളക്ടറെ ചുമതലയിൽ നിന്ന് നീക്കി സർക്കാർ

Kerala
  •  2 days ago
No Image

​മാർച്ച് 30 മുതൽ ലണ്ടനിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കാൻ ഗൾഫ് എയർ

bahrain
  •  2 days ago
No Image

ചാമ്പ്യൻസ് ട്രോഫി പുറത്താകൽ; ഇംഗ്ലണ്ടിന്റെ നെടുംതൂൺ പടിയിറങ്ങി

Cricket
  •  2 days ago
No Image

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു

Kerala
  •  2 days ago
No Image

കോഴിക്കോട്: യുവ ദന്ത ഡോക്ടർ ലഹരിമരുന്നുമായി അറസ്റ്റിൽ

Kerala
  •  2 days ago
No Image

റമദാനില്‍ റിയാദ് മെട്രോ പുലർച്ചെ രണ്ടുവരെ സർവിസ് നടത്തും; ബസുകൾ മൂന്നു മണി വരെ

Saudi-arabia
  •  2 days ago
No Image

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഓസ്‌ട്രേലിയൻ കൊടുങ്കാറ്റിൽ തകർന്നത് ലങ്കൻ ചരിതം; പിറന്നത് പുതുചരിത്രം 

Cricket
  •  2 days ago