HOME
DETAILS

പരീക്ഷാപ്പേടി

  
backup
December 14 2017 | 22:12 PM

%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf

പഠന സമ്മര്‍ദത്തിലാക്കിയാല്‍ ഫലപ്രാപ്തി കുറയും


എല്ലാ വര്‍ഷവും നൂറുശതമാനം വിജയം നേടുന്ന സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഞങ്ങള്‍. എല്ലാ വിഷയത്തിലും എ പ്ലസ് വേണമെന്ന വാശിക്കാരാണ് ഞങ്ങളുടെ വീട്ടുകാര്‍. സ്‌കൂളില്‍ നിന്ന് ടീച്ചേഴ്‌സും ഇതു പറഞ്ഞുപേടിപ്പിക്കുന്നു. പരീക്ഷ തുടങ്ങി. അത്യാവശ്യം പഠിക്കുന്നുണ്ട് ഞങ്ങള്‍ മൂന്നുപേരും. എന്നാല്‍ ക്ലാസിലെ മറ്റു കുട്ടികളെ അപേക്ഷിച്ച് അവരുടെ കണ്ണില്‍ മോശക്കാരാണ്. ഞങ്ങളെ മാറ്റിയിരുത്തി. പ്രത്യേകിച്ച് ഗുണമുണ്ടായില്ല. കഴിഞ്ഞ പരീക്ഷയ്ക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിച്ചില്ലെങ്കില്‍ ഫൈനല്‍ പരീക്ഷക്കിരുത്തില്ലെന്ന ഭീഷണിയും മുഴക്കുന്നു. ഇതൊക്കെ കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍വേണ്ടിയാവാം. പക്ഷേ ഞങ്ങള്‍ക്ക് താങ്ങാനാവുന്നതല്ല. ഞങ്ങള്‍ക്ക് എന്തെങ്കിലും ഉപദേശം തരാനുണ്ടോ ഡോക്ടര്‍ ?


കോട്ടയത്തുനിന്ന് മൂന്ന് വിദ്യാര്‍ഥിനികള്‍

=പല വിദ്യാര്‍ഥികളും നേരിടുന്ന പ്രശ്‌നമാണ് ഈ കുട്ടികളുടേത്. ഓരോ കുട്ടിക്കും പഠിക്കാനുള്ള കഴിവ് എത്രയുണ്ട് എന്നത് മുന്‍കൂട്ടി നിശ്ചയിച്ച കാര്യമാണ്. പഠനത്തിനുള്ള കഴിവ്, മികവ് എന്നിവ ബുദ്ധിശക്തിയെ ആശ്രയിച്ചാണിരിക്കുന്നത്. ഐ.ക്യുവിനനുസരിച്ചാണ് പഠിക്കാനുള്ള ഓര്‍മശക്തിയും പഠിച്ചതിനെ പുറത്തെടുക്കു ന്നതി നുള്ള കഴിവും പ്രകടമാകുക. കാര്യങ്ങളെ വിശലകനം ചെയ്ത് യുക്തിപരമായി ചിന്തിക്കാനും അനുയോജ്യമായ ഉത്തരങ്ങള്‍ തെരഞ്ഞെടുക്കാനും ചുറ്റുപാടുകളോട് വിവേകപൂര്‍വം പ്രതികരിക്കാനും ശക്തികൊടുക്കുന്നതും ബുദ്ധിശക്തിയാണ്.
ബുദ്ധിശക്തി ജന്മനാ ലഭിക്കുന്ന കഴിവാണ്. ഒരു പരിധിവരെ നമ്മുടെ ജീനുകളെ ആശ്രയിച്ചിരിക്കുന്നു. ചുറ്റുപാടില്‍ നിന്നു നമുക്ക് കിട്ടുന്ന പരിശീലനത്തില്‍ നിന്നു ഒരുപരിധിവരേ അതിനെ മെച്ചപ്പെടുത്തിയെടുക്കാം. ഉദാഹരണത്തിന്, ഒരു ലിറ്ററിന്റെ പാത്രത്തില്‍ എങ്ങനെ ശ്രമിച്ചാലും ഒരു ലിറ്റര്‍ വെള്ളം മാത്രമേ ഒഴിക്കാനാവൂ. ഒന്നര ലിറ്ററോ, രണ്ടു ലിറ്ററോ അതില്‍ കൊള്ളിക്കാനാവില്ല. അതുപോലെയാണ് ബുദ്ധിശക്തിയുടെ കാര്യവും. പരിശീലനത്തിലൂടെ ഒരുപരിധി വരെ കൂട്ടിയെടുക്കാനാവുമെങ്കിലും വളരെയധികം കൂട്ടിയെടുക്കാന്‍ ഒരു പരിശീലനം കൊണ്ടും സാധ്യമല്ല. ചോദ്യത്തില്‍ പരാമര്‍ശിക്കുന്നതുപോലെ, കുട്ടികള്‍ അവരുടെ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിദ്യാലയത്തില്‍ നിന്നും മാതാപിതാക്കളുടെ അടുത്തു നിന്നുമുണ്ടാകുന്ന സമ്മര്‍ദം ഈ കുട്ടികളെ വലിയ പ്രതിസന്ധിയിലാണെത്തിച്ചിരിക്കുന്നത്. കതിരില്‍ വളം വെയ്ക്കുന്നതിന് തുല്യമാണ് ഈ ഇടപെടലെന്ന് പറയാതിരിക്കാനാവില്ല.
പഠനത്തെ സംബന്ധിച്ച് സമ്മര്‍ദം കൂടുന്തോറും പഠിക്കാനുള്ള പ്രാപ്തി കുറയുകയാണ് ചെയ്യുക. അടുത്ത വീട്ടിലെ കുട്ടിക്ക് റാങ്കുണ്ട്, മറ്റേ കുട്ടിക്ക് ഫുള്‍ എ പ്ലസുണ്ട് അതുകൊണ്ട് നിനക്കും കിട്ടണം തുടങ്ങിയ രീതിയിലുള്ള നിര്‍ബന്ധിക്കലും സമ്മര്‍ദം ചെലുത്തലും തുടര്‍ന്നാല്‍ കുട്ടികള്‍ക്ക് ടെന്‍ഷന്‍ വരും. ഓര്‍മ കുറയും. ഇത് ശ്രദ്ധ കുറയാനും ആത്മവിശ്വാസത്തെ ബാധിക്കാനും കാരണമാവും. ഇതെല്ലാം കുട്ടിയുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും. നമ്മുടെ കുട്ടികളുടെ കഴിവ് എത്രയുണ്ടെന്ന് ഓരോ മാതാപിതാക്കളും മനസിലാക്കണം. ആ കഴിവിന് അനുസരിച്ചുള്ള രീതിയില്‍ മാത്രമേ കുട്ടികളെ പഠിപ്പിക്കാവൂ. കഴിവില്‍ കൂടുതല്‍ പഠിപ്പിക്കാന്‍ ശ്രമിച്ചാല്‍ കുട്ടി ഒരിടത്തും എത്താന്‍ പറ്റാത്ത അവസ്ഥയിലാവും. അധ്യാപകര്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ അറിവുണ്ടാവേണ്ടത്. കുട്ടികള്‍ക്ക് അമിതമായ പ്രതീക്ഷ കൊടുത്ത് അവരുടെ പ്രാപ്തി കുറയ്ക്കാതിരിക്കുക. താരതമ്യം ചെയ്യാതിരിക്കുക. പ്രോല്‍സാഹനം നല്‍കുക. ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള രീതിയിലുള്ള കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പഠിപ്പിക്കാനുമാവണം. അതായത്, സയന്‍സ് താല്‍പര്യമില്ലാത്ത ഒരു കുട്ടിയെ നിര്‍ബന്ധിച്ച് സയന്‍സില്‍ ചേര്‍ത്താല്‍ ആ കുട്ടിക്ക് പഠിക്കാനാവില്ല. കലാവാസനയുള്ള കുട്ടിയെ പ്രാഥമിക വിദ്യാഭ്യാസം കൊടുത്ത് ആ മേഖലയില്‍ വിടുകയാണെങ്കില്‍ ഉന്നതങ്ങളിലെത്താനാവും.

 


പേടി മാറ്റാന്‍ എക്‌സ്‌പോഷര്‍ തെറാപ്പി

 

പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് ഞാന്‍. ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷമൊക്കെ നന്നായി പഠിച്ചിരുന്നു. ഇപ്പോഴും പഠിക്കാന്‍ ശ്രമിക്കുന്നു. ക്ലാസില്‍ നന്നായി ശ്രദ്ധിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അധ്യാപകര്‍ പറയുന്നത് ഞാന്‍ ക്ലാസില്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും പഠിച്ചിട്ടെത്തുന്നില്ലെന്നാണ്. ഏറ്റവും ഇഷ്ടമുള്ള വിഷയമാണ് സോഷ്യോളജി. എന്നാല്‍ അതെടുക്കുന്ന ടീച്ചറേയും അവരെടുക്കുന്ന വിഷയത്തേയും ഇപ്പോള്‍ ഞാന്‍ പേടിക്കുകയാണ്. ഭാവിയില്‍ ആശങ്കയുണ്ട്. ഞാനെന്തുചെയ്യണം?


മുനവ്വര്‍ കൊയിലാണ്ടി

= ഇഷ്ടപ്പെട്ട വിഷയത്തില്‍ തന്നെ പഠിക്കാന്‍ താല്‍പര്യമില്ലെന്നുപറയുമ്പോള്‍, എന്തോ ഒരു പ്രശ്‌നം ഉണ്ടെന്നാണ് മനസിലാക്കാനാവുന്നത്. അതേക്കുറിച്ച് കൃത്യമായി വിശകലനം ചെയ്തു പഠിച്ചാല്‍ മാത്രമെ പ്രശ്‌നം വ്യക്തമായി മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. ഒരുപക്ഷെ, കുട്ടിയുടെ പഠനത്തിനുള്ള തകരാറാണോ, സോഷ്യോളജി ആണെങ്കിലും മറ്റു വിഷയമാണെങ്കിലും ക്ലാസില്‍ ശ്രദ്ധിക്കുന്നുണ്ടോ, നോട്‌സ് എഴുതുന്നുണ്ടോ, നോട്‌സ് എടുത്ത് കൃത്യമായി വീട്ടില്‍ വായിക്കുന്നുണ്ടോ, ആഴ്ചയില്‍ ആവര്‍ത്തിച്ച് വായിക്കുന്നുണ്ടോ, മാസാവസാനം ആവുമ്പോഴുള്ള ആവര്‍ത്തി വായന നടത്താറുണ്ടോ, ബുദ്ധിമുട്ടുള്ള ഭാഗമാണെങ്കില്‍ കുറച്ചുകൂടി സമയം എടുത്തുവായിക്കുന്നുണ്ടോ എന്നൊക്കെ നോക്കണം.
പഠനത്തിലെ ടൈം മാനേജ്‌മെന്റാണ് പ്രധാനം. പഠിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്കാണ് കൂടുതല്‍ സമയം കൊടുക്കേണ്ടത്. പഠിക്കാന്‍ എളുപ്പമുള്ളതും ഇഷ്ടമുള്ളതും എപ്പോഴും വായിക്കേണ്ടതില്ല. ക്ലാസെടുക്കുന്ന അധ്യാപകനെ പേടിയുണ്ടെങ്കില്‍ ചിലപ്പോള്‍ ക്ലാസ് ശ്രദ്ധിക്കാന്‍ പറ്റുന്നുണ്ടാവില്ല. അങ്ങനെയാണെങ്കില്‍ ട്യൂഷനുപോയി പരിഹരിക്കാവുന്നതാണ്. പേടി മാറ്റിയെടുക്കാനായി എക്‌സ്‌പോഷര്‍ തെറാപ്പി ചെയ്യാവുന്നതാണ്. പേടിയുള്ള സാഹചര്യത്തെ, സാധനത്തെ കൂടുതല്‍ കൂടുതല്‍ അഭിമുഖീകരിച്ച് നമുക്ക് ധൈര്യം ഉണ്ടാക്കിയെടുക്കാവുന്നതാണ് എക്‌സ്‌പോഷര്‍ തെറാപ്പി.
സോഷ്യോളജിയില്‍ പേടിയുണ്ടെങ്കില്‍ ആ പേടി മാറ്റാനായി കൂടുതല്‍ വിശാലമായി പഠിക്കുകയാണെങ്കില്‍ ഒന്നുകൂടി ആ വിഷയത്തില്‍ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാനാവും. റിലാക്‌സേഷന്‍ ട്രൈനിങും ഈ പേടി മാറ്റാന്‍ സഹായിക്കും. യോഗ,ധ്യാനം, ശ്വസനക്രിയ, അഞ്ചു മിനിറ്റ് കണ്ണടച്ചിരിക്കുന്നതും ധ്യാനത്തിനു തുല്യമാണ്, ദൈവത്തോട് അഞ്ചു മിനിറ്റ് പ്രാര്‍ഥിക്കുന്നതും ധ്യാനത്തിനു തുല്യമാണ്. ഇത്തരത്തിലുള്ള ധ്യാന മുറകള്‍ പരിശീലിക്കുകയും ധ്യാനത്തില്‍ കൂടി മനസിന്റെ ടെന്‍ഷന്‍ കുറക്കുകയാണെങ്കില്‍ ഈ വിഷയത്തിലുള്ള പേടി മാറ്റിയെടുക്കാനാവും.
പാരച്യൂട്ടില്‍ ജംപിങില്‍ ആദ്യമൊക്കെ ചാടാന്‍ പേടിയായിരിക്കും. ആദ്യം വിമാനത്തില്‍ നിന്നോ ഹെലികോപ്റ്ററില്‍ നിന്നോ അവരെ തള്ളി താഴെയിടുന്നു. കുറച്ചുകഴിഞ്ഞ് പാരച്യൂട്ട് പൊങ്ങുന്നു. അവര്‍ സുരക്ഷിതമായി താഴെയിറങ്ങുന്നു. അങ്ങനെ ഒന്നോ രണ്ടോ തവണ ചെയ്യുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസം വരും. ഈ ആത്മവിശ്വാസം വരുന്നത് ആ സാഹചര്യത്തെ നേരിട്ടതുകൊണ്ടാണ്. പേടി ഒഴിവാക്കാനുള്ള ഏക മാര്‍ഗം ആ സാഹചര്യത്തെ ധൈര്യപൂര്‍വം നേരിടുക എന്നതാണ്.

 

മൂത്രമൊഴിക്കുമ്പോള്‍ കരയുന്നകുട്ടി


മൂന്നര വയസുള്ള എന്റെ മകള്‍ ബെഡില്‍ മൂത്രമൊഴിക്കാറുണ്ട്. ചിലപ്പോള്‍ രണ്ടോ മൂന്നോ തവണ. അതത്ര പ്രശ്‌നമാക്കിയിരുന്നില്ല. എന്നാല്‍ കുറച്ചു ദിവസം മുന്‍പ് ഒരു പൊതു ചടങ്ങില്‍വച്ച് അവള്‍ പേടിച്ചു വല്ലാതായി. പിന്നെ നിന്നു മൂത്രമൊഴിച്ചു. അന്നുതൊട്ടു കുട്ടി വല്ലാത്തൊരവസ്ഥയിലാണ്. എപ്പോഴും ബാത്ത് റൂമില്‍ പോകണം. മൂത്രമൊഴിക്കാനുണ്ടെങ്കില്‍ കരയുന്നു. അവള്‍ക്ക് പലപ്പോഴും നിയന്ത്രിക്കാനാവുന്നില്ല. ഇതെന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല.


നസീമ കുന്ദമംഗലം

=മൂന്നര വയസുള്ള കുട്ടി അറിയാതെ കിടക്കയില്‍ മൂത്രമൊഴിച്ചു പോകുന്നത് പ്രശ്‌നമാക്കേണ്ടതില്ല. കുട്ടികള്‍ മൂത്രവും മലവും പിടിച്ചു നിര്‍ത്താനുള്ള കണ്‍ട്രോള്‍ ആര്‍ജിക്കുന്നത് ഏകദേശം നാലുവയസോടെയാണ്. എന്നാല്‍ അറിയാതെ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചശേഷമുണ്ടാകുന്ന ഭീതി അതിനുശേഷം താനെപ്പോഴും മൂത്രമൊഴിച്ചുപോകുമോ എന്ന ഭയം അറിയാതെ മനസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതുകൊണ്ടായിരിക്കണം.
ഒരുപക്ഷേ ആ സംഭവത്തിനുശേഷം മാതാപിതാക്കള്‍ വളരെ മോശമായി അതേക്കുറിച്ചു പറഞ്ഞു പേടിപ്പിച്ചിരിക്കാം. കുട്ടിയെ മറ്റാരെങ്കിലും കളിയാക്കിയിരിക്കാം. ഇതുമൂലം മനസിനുണ്ടായിട്ടുള്ള ആഘാതമോ ഇനിയും മൂത്രമൊഴിക്കുമോ എന്ന പേടിയോ ആകണം അടിക്കടി ബാത്ത് റൂമില്‍ പോകാനുള്ള കാരണം. ഇങ്ങനെ സംഭവിച്ചാല്‍ കുട്ടിയെ ചീത്ത പറഞ്ഞിട്ട് കാര്യമില്ല. മോശമായ രീതിയില്‍ സംസാരിച്ചാല്‍ പലപ്പോഴും ആത്മവിശ്വാസം കുറയ്ക്കാനും കുട്ടിയില്‍ അനാവശ്യ പേടിയുണ്ടാക്കാനുമേ ഉപകരിക്കൂ. ആ സമയം മറ്റുള്ളവര്‍ ശ്രദ്ധിക്കുന്ന രീതിയില്‍ രക്ഷിതാക്കള്‍ ഇടപെട്ടിട്ടുണ്ടെങ്കിലും കുട്ടിയില്‍ അതൊരു ഷോക്കായി അനുഭവപ്പെട്ടിട്ടുണ്ടാകാം. നിസാരകാര്യമായി കണ്ട് കുട്ടിക്ക് ധൈര്യം കൊടുക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ അത്തരത്തിലുണ്ടാകുമായിരുന്നില്ല.
അനാവശ്യമായ പേടി വന്നതുകൊണ്ടാകാം അറിയാതെ മൂത്രമൊഴിച്ചുപോകാതിരിക്കാനുള്ള മുന്‍കരുതലായി കുട്ടി ഇടക്കിടെ ടോയ്‌ലറ്റിലേക്കോടുന്നത്. ഇനിയും കൂടുതല്‍ പൊതുചടങ്ങുകളിലേക്കു കുട്ടിയെ കൊണ്ടുപോകണം. പതുക്കെ പതുക്കേ ഈ അവസ്ഥ മാറ്റിയെടുക്കാം. അതിനുചില തെറാപ്പികളുണ്ട്. ഏതു സാഹചര്യത്തിലാണോപേടിയുള്ളത് ആ അവസ്ഥ മാറ്റിയെടുക്കാനുള്ള ബിഹേവിയര്‍ തെറാപ്പികള്‍. അതൊക്കെ ചെയ്യാന്‍ ഒരു കൗണ്‍സിലറുടേയോ സൈക്യാട്രിസ്റ്റിന്റെയോ സഹായം തേടാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനാനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago