കരോള്‍ സംഘത്തെ അക്രമിച്ച സംഭവം: ഒരാള്‍ പിടിയില്‍
ഭോപ്പാല്‍: മതപരിവര്‍ത്തനം ആരോപിച്ച് പുരോഹിതന്മാരുള്‍പ്പെട്ട കരോള്‍ സംഘത്തെ അക്രമിക്കുകയും കാറിന് തീയിടുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയിലായി. പതിനെട്ടുകാരനായ യുവാവാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. എന്‍.ഡി ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. രണ്ട് ക്രിസ്ത്യന്‍ പുരോഹിതന്മാരും മുപ്പതോളം അംഗങ്ങളും അടങ്ങിയ കരോള്‍ സംഘത്തിനു നേര്‍ക്ക് മധ്യപ്രദേശിലെ സത്നയില്‍ വച്ച് ഒരു സംഘം ആളുകള്‍ ആക്രമണം നടത്തുകയായിരുന്നു.
ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
തുടര്‍ന്ന് കരോള്‍ സംഘത്തിലുള്ളവരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ധര്‍മേന്ദ്ര ദോഹര് എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലിസ് നല്കിയ വിശദീകരണം.
പുരോഹിതനായ ജോര്‍ജ് എം, മറ്റ് അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് ഇയാള്‍ പരാതി നല്‍കിയിരുന്നത്. ഡിസംബര്‍ പത്തിന് തന്നെ മതപരിവര്‍ത്തനം ചെയ്യിച്ചുവെന്നും പ്രതിഫലമായി അയ്യായിരം രൂപ നല്‍കിയെന്നുമായിരുന്നു ധര്‍മേന്ദ്ര പരാതിയില്‍ പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."