HOME
DETAILS
MAL
ഓഖി ദുരിതാശ്വാസ ഫണ്ട് വിജയിപ്പിക്കണമെന്ന് എല്‍.ഡി.എഫ്
backup
December 17 2017 | 22:12 PM
തിരുവനന്തപുരം: ഓഖി ദുരിതബാധിതരെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനംചെയ്ത ദുരിതാശ്വാസ ഫണ്ട് വിജയിപ്പിക്കാന്‍ എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ നിര്മാണമേഖലയിലുടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണം. കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണ് നിര്‍മാണമേഖലയില്‍ പ്രതിസന്ധി രൂക്ഷമായത്. ലക്ഷക്കണക്കിന് ആളുകളുടെ തൊഴിലും സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളും സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്ന അപകടകരമായ സാഹചര്യം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."