HOME
DETAILS

ഖത്തര്‍ വിദ്യാഭ്യാസ വകുപ്പ് 800 അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു

  
backup
December 17 2017 | 22:12 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa


ദോഹ: 2018-2019 അധ്യയന വര്‍ഷത്തിനു മുന്നോടിയായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം 800 അധ്യാപകരെയും സ്‌കൂള്‍ ഭരണനിര്‍വഹണ ഉദ്യോഗസ്ഥരെയും റിക്രൂട്ട് ചെയ്യുന്നു. മന്ത്രാലയത്തിലെ ഹ്യുമന്‍ റിസോഴ്‌സ് വകുപ്പ് ഡയറക്ടര്‍ അലി അല്‍മറാഗിയാണ് ഇക്കാര്യം അറിയിച്ചത്.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് റിക്രൂട്ട്‌മെന്റിലൂടെ ലക്ഷ്യമിടുന്നത്. 60 വയസ് പ്രായമായ അധ്യാപകരെയും പ്രൊഫഷനല്‍ പ്രകടനത്തിന് ആവശ്യമായ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാത്ത അധ്യാപകരെയും സ്‌കൂള്‍ ജീവനക്കാരെയും കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത അധ്യയനവര്‍ഷത്തേക്കായി പുതിയ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാനദണ്ഡങ്ങള്‍ക്കു പുറത്തുള്ള അധ്യാപകരെയും ജീവനക്കാരെയും ഒഴിവാക്കും.
തുടര്‍ന്ന് ഒഴിവ് വരുന്ന തസ്തികകളിലേക്കു മന്ത്രാലയത്തിന്റെ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റായ തൗതീഫ് മുഖേന അപേക്ഷകള്‍ ക്ഷണിക്കും.ഈമാസം 15 മുതല്‍ 31 വരെ ഇതിലേക്ക് എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ വിശദമായി പരിശോധിച്ചു വിലയിരുത്തിയ ശേഷം യോഗ്യരായവരെ തിരഞ്ഞെടുത്ത് അഭിമുഖത്തിനു ക്ഷണിക്കും. ഇതിനായി റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റ് നവീകരിച്ചിട്ടുണ്ട്. കൂടുതല്‍ ആശയവിനിമയ രൂപത്തിലും ഉപഭോക്തൃ സൗഹൃദമായുമാണ് സൈറ്റ് നവീകരിച്ചിരിക്കുന്നത്.നിലവില്‍ 56 രാജ്യങ്ങളില്‍നിന്നുള്ള അധ്യാപകര്‍ ഖത്തറില്‍ ജോലി ചെയ്യുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago