HOME
DETAILS

ദമ്പതികളുടെ ദുരൂഹമരണം; അന്വേഷണത്തിന് വിദഗ്ധ സംഘം

  
backup
December 19 2017 | 00:12 AM

%e0%b4%a6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85


ഒട്ടാവ: അന്താരാഷ്ട്ര കുത്തക മരുന്നു നിര്‍മാതാക്കളായ അപൊടെക്‌സ് ചെയര്‍മാനും കനേഡിയന്‍ ശതകോടീശ്വരനുമായ ബാരി ഷെര്‍മന്റെയും ഭാര്യയുടെയും ദുരൂഹമരണം വിദഗ്ധ സംഘം അന്വേഷിക്കും. ടൊറന്റോ പൊലിസിനു കീഴിലുള്ള പ്രത്യേക സംഘത്തിനാണ് ദമ്പതികളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണ ചുമതല.
കഴിഞ്ഞ ശനിയാഴ്ചയാണ് 75കാരനായ ഷെര്‍മനും ഭാര്യ ഹണിയും ടൊറന്റോയിലെ ഇവരുടെ എസ്റ്റേറ്റിലെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. കെട്ടിടവും ഇവിടത്തെ വസ്തുവകകളും വില്‍പന നടത്താന്‍ നേതൃത്വം നല്‍കുന്ന ഏജന്റാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയതും പൊലിസില്‍ വിവരമറിയിച്ചതും. കഴുത്തു ഞെരിച്ചോ ശ്വാസം മുട്ടിച്ചോ ആണ് മരണമെന്ന് പോസ്റ്റേ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണത്തിനായി വിദഗ്ധ സമിതിയെ ഏല്‍പിച്ചത്.
ലോകവ്യാപകമായി ജനറിക് മരുന്നുകള്‍ വില്‍ക്കുന്ന ഫാര്‍മസി ഭീമന്മാരാണ് അപൊടെക്‌സ്. 1974ലാണ് ബാരി ഷെര്‍മന്‍ അപൊടെക്‌സ് കമ്പനി ആരംഭിച്ചത്. നിലവില്‍ ലോകത്തെ ഏഴാമത്തെ വലിയ മരുന്നു നിര്‍മാതാക്കളാണ് കമ്പനി. ഷെര്‍മന്‍-ഹണി ദമ്പതികള്‍ക്ക് നാലു മക്കളുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെയർമാൻ - കോൺട്രാക്ടർ ഉടക്ക്; പള്ളിവാസൽ വിപുലീകരണ പദ്ധതി കമ്മിഷനിങ് വൈകുന്നു

Kerala
  •  14 days ago
No Image

കൊച്ചി മെട്രോയിൽ മദ്യക്കച്ചവടം ആരംഭിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം

Kerala
  •  14 days ago
No Image

എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും; ചോദ്യപേപ്പര്‍ ലഭിക്കാതെ സ്‌കൂളുകള്‍; പ്രതിസന്ധി

Kerala
  •  14 days ago
No Image

തൃശൂര്‍ ബാങ്ക് കവര്‍ച്ച കേസ്; പൊലിസിനെ കുഴക്കി റിജോ; ചോദ്യങ്ങള്‍ക്ക് പല മറുപടി; മുന്‍പും കവര്‍ച്ചാ ശ്രമം

Kerala
  •  14 days ago
No Image

UAE Weather Update: യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത, ഇരുണ്ട മേഘങ്ങളെ പ്രതീക്ഷിക്കാം

uae
  •  14 days ago
No Image

റിയാദിൽ രണ്ട് ദിവസമായി ലഭിച്ചത് കനത്ത മഴ; മഴമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനുള്ള സജ്ജീകരണങ്ങൾ തുടരുന്നു

Saudi-arabia
  •  14 days ago
No Image

തൃശൂർ ബാങ്ക് കവര്‍ച്ച: പ്രതി കൃത്യം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ

Kerala
  •  14 days ago
No Image

ഇത് താൻടാ പൊലിസ്; മരുമകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയെ നേപ്പാളിലെത്തി പിടികൂടി കേരള പൊലിസ്

Kerala
  •  14 days ago
No Image

തീപിടുത്തം: വാഴമലയിൽ 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു

Kerala
  •  14 days ago
No Image

ഐപിഎൽ 2025, മാര്‍ച്ച് 22ന് ആരംഭിക്കും; ആദ്യ മത്സരം ബെംഗളൂരുവും കൊൽക്കത്തയും തമ്മിൽ

Cricket
  •  14 days ago