വഖ്ഫ് നിയമനം തീരുമാനത്തിനെതിരേ സമുദായം ഒറ്റക്കെട്ടായി അണിനിരക്കണം: റഷീദലി ശിഹാബ് തങ്ങള്‍
കൊച്ചി: വഖ്ഫ് നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടുന്ന വിവേചനപരമായ തീരുമാനത്തില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ സമുദായം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. വഖ്ഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെതിരേ മുസ്്‌ലിം സംഘടനാ പ്രതിനിധികളുടെ കൂട്ടായ്മ എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കുന്നതിനായി ജനുവരി എട്ടിന് മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ സെക്രട്ടേറിയറ്റ് ധര്‍ണ സംഘടിപ്പിക്കുന്നുണ്ട്. ദേവസ്വം നിയമനങ്ങളും വഖ്ഫ് ബോര്‍ഡ് നിയമനങ്ങളും പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് വന്ന സര്‍ക്കാര്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡിനെ ഒഴിവാക്കി വഖ്ഫ് ബോര്‍ഡിനെ മാത്രമാക്കിയിരിക്കുന്നത് ഇരട്ടനീതിയാണെന്നും കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി. കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റും സംഘാടകസമിതി ചെയര്‍മാനുമായ എച്ച്. ഇ ബാബുസേട്ട് അധ്യക്ഷനായി. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം. ഇ.എസ് ഹസന്‍ഫൈസി, മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ, അബൂബക്കര്‍ ഫാറൂഖി (ജമാഅത്തെ ഇസ്്‌ലാമി), എം,കെ ഷംസുദ്ദീന്‍ (വിസ്ഡം), എന്‍.കെ അലി (മെക്ക), മജീദ് പാറക്കാടന്‍(കെ.എം.ഇ.എ), മുഹമ്മദ് അശ്‌റഫ് ( എം.ഇ.എസ്), നുറൂദ്ദീന്‍ (എം.എസ്.എസ് ) വഖ്ഫ് ബോര്‍ഡ് അംഗങ്ങളായ അഡ്വ. പി.വി സൈനുദ്ദീന്‍, എം.സി മായിന്‍ഹാജി, ഫാത്തിമ റോസ്‌ന, മുസ്‌ലിം ലീഗ് നേതാക്കളായ എം.പി അബ്ദുല്‍ ഖാദര്‍, എന്‍.കെ നാസര്‍ പ്രസംഗിച്ചു. കെ.എം അബ്ദുല്‍ മജീദ് സ്വാഗതവും വി.ഇ അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."