HOME
DETAILS
MAL
ജെ.ജെ ആക്ട്: സ്ഥാപന ഭാരവാഹികളുടെ യോഗം 23ന്
backup
December 19 2017 | 01:12 AM
ചേളാരി: ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015ന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സ്ഥാപന ഭാരവാഹികളുടെ യോഗം ഡിസംബര്‍ 23 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേരും. സ്ഥാപനങ്ങള്‍ ഡിസംബര്‍ 31നകം റജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രിം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ജെ.ജെ. ആക്ടുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയുടെയും പശ്ചാത്തലത്തില്‍ ആണ് യോഗം.
സമസ്താ നേതാക്കള്‍ക്കു പുറമെ നിയമവിദഗ്ധരും യോഗത്തില്‍ സംബന്ധിക്കും. സ്ഥാപന ഭാരവാഹികള്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."