ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക്: കേരളത്തിന് മൂന്നാം സ്വര്‍ണം
റോത്തക്ക്: ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ രണ്ടാം ദിനത്തില്‍ കേരളത്തിന്റെ കുതിപ്പ് തുടരുന്നു. മെഡലില്ലാതിരുന്ന രണ്ടാം ദിനത്തിന് ശേഷം മികച്ച തിരിച്ചുവരവാണ് കേരളം നടത്തുന്നത്.
മൂന്നാം ദിനം കേരളം മൂന്ന് സ്വര്‍ണം ഇതുവരെ കരസ്ഥമാക്കി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുല്ലൂരാമ്പാറ സെന്റ് ജോസഫ് സ്കൂളിലെ അപര്‍ണ റോയിയിലൂടെയാണ് മൂന്നാം ദിനം കേരളത്തിന്റെ ആദ്യ സ്വര്‍ണമെത്തിയത്.
പോള്‍വാള്‍ട്ടില്‍ കല്ലടിയുടെ നിവ്യ ആന്റണി ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. കേരളത്തിന്റെ തന്നെ മരിയ ജെയ്സണ്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് നിവ്യ മറികടന്നത്. ഇതേ ഇനത്തില്‍ കല്ലടി സ്കൂളിലെ അര്‍ഷാ ബാബു വെങ്കലം നേടി.
ലോങ്ജംപിലൂടെയാണ് കേരളത്തിനെ തേടി മൂന്നാം സ്വര്‍ണമെത്തിയത്. പാലക്കാട് പറളി സ്കൂളിലെ ടി.പി അമലിനാണ് സ്വര്‍ണം. അതേ സ്കൂളിലെ എന്‍.അനസ് ലോങ്ജംപില്‍ വെള്ളിയും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."