വ്യാജരേഖ; ജാമ്യം തേടി അമല പോള്‍ ഹൈക്കോടതിയില്‍
കൊച്ചി : വ്യാജരേഖകളുപയോഗിച്ച് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സിനിമാനടി അമല പോള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടി കാറില്‍ സിനിമാ ഷൂട്ടിങിന് പോകുന്നുണ്ട്. കേരളത്തിലെ വീട്ടില്‍ എത്തുമ്പോഴും ഈ കാറാണ് ഉപയോഗിക്കുന്നത്. താമസിക്കുന്ന സ്ഥലത്തോ ജോലി നോക്കുന്ന സ്ഥലത്തോ വാഹനം രജിസ്റ്റര്‍ ചെയ്യാമെന്ന് മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നുണ്ട്. കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതില്‍ അപാകതയില്ല. നടിയെന്ന നിലയില്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അമല പോള്‍ ആരോപിക്കുന്നു.
സംസ്ഥാന സര്‍ക്കാരിനു ലഭിക്കേണ്ട നികുതി വെട്ടിച്ചെന്ന ആരോപണം ശരിയല്ലെന്നും വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ നല്കിയ രേഖകള്‍ വ്യാജമല്ലെന്നും ഹരജിയില്‍ പറയുന്നു. പുതുച്ചേരിയിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ ഒരു വീടിന്റെ താഴത്തെ നില ഓഗസ്റ്റ് ഒന്നു മുതല്‍ വാടകയ്ക്ക് എടുത്തു. പുതുച്ചേരിയില്‍ പോകുമ്പോഴൊക്കെ ഇവിടെയാണ് താമസമെന്ന് വാടക കരാര്‍ ഹാജരാക്കി അമല പോള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."