HOME
DETAILS

ദലിത്‌വസന്തവുമായി മേവാനി

  
backup
December 20 2017 | 22:12 PM

jignesh-natvarlal-mevani-the-hero

ഭരിക്കുന്ന ബി.ജെ.പിയോട് എഴുന്നേറ്റുനിന്നു നാലക്ഷരം ചോദിക്കാന്‍ ആളില്ലാത്ത കാലം ഗുജറാത്തില്‍ കഴിഞ്ഞിരിക്കുന്നു. തന്നിഷ്ടത്തിന് എന്തെങ്കിലും നടത്തിക്കളയാമെന്ന മോദിസ്റ്റൈല്‍ ഭരണം ഇനി ബി.ജെ.പിക്കു തട്ടിന്‍പുറത്തു വയ്‌ക്കേണ്ടി വരും. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവു വാഴ്ത്തുന്നവരും രാഹുലിന്റെ പ്രചരണം ഏറ്റുവെന്ന് അവകാശപ്പെടുന്നവരും തമസ്‌കരിക്കുന്നതു പട്ടീദാര്‍ സമുദായനേതാവ് ഹാര്‍ദിക് പട്ടേല്‍, ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി, ക്ഷത്രിയനേതാവ് അല്‍പ്പേഷ് താക്കൂര്‍ എന്നീ മൂന്നു യുവനേതാക്കളുടെ സാന്നിധ്യത്തെയും സ്വാധീനത്തെയുമാണ്.


ഇവരുടെ സ്വാധീനവും സാന്നിധ്യവും മാറ്റിവച്ചാല്‍ കോണ്‍ഗ്രസും രാഹുലും ഒന്നുമല്ല ഗുജറാത്തില്‍. ഇനി നിയമസഭയില്‍ അല്‍പ്പേഷ് താക്കൂറിന്റെയും ജിഗ്‌നേഷിന്റെയും നാവുകള്‍ ചലിക്കുമ്പോള്‍ ഭരണം കൈയാളുന്ന ബി.ജെ.പിയുടെ അതിദുര്‍ബലരായ നേതാക്കളുടെ ഇരിപ്പിടങ്ങള്‍ക്കു തീപിടിച്ചേയ്ക്കാം.
ഉനയില്‍ ഗോവധം ആരോപിച്ചു ദലിത് യുവാക്കളെ സവര്‍ണര്‍ പൊതുസ്ഥലത്തു തല്ലിച്ചതച്ച സംഭവം ഗുജറാത്തിലാകെ തീപ്പന്തമായി ഉയര്‍ത്തിക്കൊണ്ടാണു ജിഗ്‌നേഷ് മേവാനിയെന്ന അഭിഭാഷകന്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അഹമ്മദബാദില്‍ നിന്ന് ഉനയിലേയ്ക്കു ജിഗ്‌നേഷ് നയിച്ച ദലിത് അസ്മിത യാത്രയില്‍ ഇരുപതിനായിരത്തിലധികം പേരാണു പങ്കെടുത്തത്.


ദലിതര്‍ ഇനി ചത്ത കന്നുകാലികളുടെ ശവം മറവു ചെയ്യുന്ന, ജാതി അടിച്ചേല്‍പ്പിച്ച തൊഴില്‍ ചെയ്യില്ലെന്നു ജിഗ്‌നേഷ് അവരെക്കൊണ്ടു പ്രതിജ്ഞയെടുപ്പിച്ചു. ചത്തപശുവിന്റെ തോലുരിഞ്ഞ യുവാക്കളെയാണു ഗോവധം ആരോപിച്ച് സവര്‍ണരായ പരിവാറുകാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെപ്പോലെ പട്ടീദാര്‍ സമുദായസംവരണമെന്ന ഏക അജന്‍ഡയിലല്ല ജിഗ്‌നേഷ് നിലയുറപ്പിക്കുന്നത്.


സ്വന്തം ഭൂമിയില്ലാത്തവരാണ് ഗുജറാത്തിലെ ബഹുഭൂരിപക്ഷം ദലിതരും. അവരുടെ പിന്നാക്കാവസ്ഥ അല്‍പ്പമെങ്കിലും മെച്ചപ്പെടണമെങ്കില്‍ ഓരോരുത്തര്‍ക്കും ഭൂമി ലഭിക്കണമെന്ന ദീര്‍ഘവീക്ഷണം അദ്ദേഹം വച്ചുപുലര്‍ത്തുന്നു. ഈ ലക്ഷ്യത്തോടെയാണ് ആസാദ് കൂചെന്ന പേരില്‍ ദലിതരെ സംഘടിപ്പിച്ച് ഭൂമി ആവശ്യപ്പെട്ടു ലോങ് മാര്‍ച്ച് നടത്തിയത്. ഇന്ത്യന്‍വര്‍ഗസമരത്തില്‍ ജാതിയും മതവും എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നതെന്നും സാഹചര്യമനുസരിച്ചു ജനകീയ മുന്നേറ്റത്തില്‍ അതെങ്ങനെ ഉപയോഗിക്കാമെന്നും പ്രായോഗികമായി തെളിയിച്ച യുവനേതാവാണു ജിഗ്‌നേഷ് മേവാനി.


ശങ്കര്‍സിങ് വഗേലയെന്ന അര്‍ധപരിവാറുകാരന്‍ നയിച്ച പ്രതിപക്ഷത്തെയല്ല ഇക്കുറി ബി.ജെ.പിക്കു നിയമസഭയില്‍ നേരിടേണ്ടിവരിക, ജിഗ്‌നേഷിന്റെ കാരിരുമ്പുമൂര്‍ച്ചയുള്ള ഉള്ളുതുളയ്ക്കുന്ന ചോദ്യങ്ങളെയാണ്. മോദി നേരത്തേ ചെയ്തതുപോലെ നിയമസഭ കൂടാതിരിക്കലേ ഇതിനു പരിഹാരമുള്ളൂ. ഇക്കുറി അതത്ര എളുപ്പമായിരിക്കില്ല. പുറത്ത് അലകടല്‍പ്പോലെ ഇതിനെതിരേ ജനങ്ങളെ ഇളക്കാന്‍ കഴിവുള്ള നേതാക്കളാണു മേവാനിയും മറ്റും.


താന്‍വാദ്ഗാമില്‍ നിന്നു നിയമസഭയിലേയ്ക്കു ജയിക്കുമെന്ന കടുത്ത ആത്മവിശ്വാസം പുലര്‍ത്തിയ നേതാവാണു ജിഗ്‌നേഷ്. ഉറച്ച ജനപിന്തുണയുള്ള നേതാവിനു മാത്രമേ ഇത്തരമൊരു ധൈര്യം പ്രകടിപ്പിക്കാന്‍ കഴിയൂ. ജിഗ്‌നേഷിന്റെ ദലിത് രാഷ്ട്രീയ അധികാര്‍മഞ്ച് കോണ്‍ഗ്രസിന്റെ തണല്‍ തേടുയകല്ല കോണ്‍ഗ്രസ് അവരുടെ തണലിലേയ്ക്കു വരികയാണു ചെയ്തത്. കോണ്‍ഗ്രസില്‍ ചേരാന്‍ രാഹുല്‍ ക്ഷണിച്ചിട്ടും അദ്ദേഹമതു സ്‌നേഹത്തോടെ നിരസിച്ചു. നയചാതുര്യത്തോടെ തെരഞ്ഞെടുപ്പു പിന്തുണ സ്വീകരിക്കുക മാത്രമാണു ചെയ്തത്.


അടിച്ചമര്‍ത്തപ്പെടുന്ന ദലിത്‌സമൂഹത്തിന്റെ അതിജീവനപ്പോരാട്ടങ്ങള്‍ കോര്‍പറേറ്റുകളെയും നവഉദാരവല്‍ക്കരണത്തെയും പിന്തുടരുന്ന കോണ്‍ഗ്രസിന്റെ പഴയപത്തായത്തില്‍ ഒളിപ്പിക്കാനുള്ള രാഷ്ട്രീയ മണ്ടത്തരത്തില്‍ നിന്നു മേവാനി മെയ്‌വഴക്കത്തോടെ ഒഴിഞ്ഞുനിന്നു. ഹാര്‍ദികിനെയോ അല്‍പ്പേഷിനെയോ പോലെ ഗുജറാത്തിന്റെ പ്രാദേശികസ്വത്വങ്ങളിലോ സാമുദായിക കക്ഷി, രാഷ്ട്രീയ കള്ളികളിലോ ഒതുങ്ങാന്‍ ഇഷ്ടപ്പെടാത്ത നേതാവാണു മേവാനി.
കാറ്റു മാറിവീശുന്നതു മുന്‍കൂട്ടിക്കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നാല്‍പ്പതിലേറെ റാലികളാണ് ഇക്കുറി ഗുജറാത്തില്‍ നടത്തിയത്. ഒരു പ്രധാനമന്ത്രി ഒരിക്കലും താഴാത്ത തരത്തിലുള്ള തറക്കളികളും മോദി ഗുജറാത്തില്‍ പ്രാണരക്ഷാര്‍ഥം കളിച്ചു. പാകിസ്താന്‍ ബന്ധം ആരോപിക്കലും മണ്ണിന്റെ മക്കള്‍വാദം ഉയര്‍ത്തലുമടക്കം പൊടിപൂരമായി പ്രചാരണം നടത്തിയിട്ടും മോദിക്ക് നൂറില്‍ത്താഴെ സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
ഗുജറാത്തില്‍ തങ്ങള്‍ക്കു ഭാവിയില്‍ നേരിടേണ്ടിവരുക രാഹുല്‍ കോണ്‍ഗ്രസിന്റെ ഉപരിപ്ലവമായ വിമര്‍ശനങ്ങളെയല്ല മേവാനി പ്രതിനിധാനം ചെയ്യുന്ന അംബേദ്ക്കര്‍ രാഷ്ട്രീയത്തെയായിരിക്കുമെന്നു പരിവാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറാംതവണ അധികാരത്തിലെത്തുന്നതില്‍ നിന്നു ബി.ജെ.പിയെ തടയാന്‍ ഇവര്‍ക്കായില്ലെങ്കിലും വരാന്‍പോകുന്ന ദലിത് രാഷ്ട്രീയമെന്ന ഓഖി ചുഴലിക്കാറ്റില്‍ തകര്‍ന്നടിയുന്നതു പരിവാര്‍ കെട്ടിയുയര്‍ത്തിയ വിദ്വേഷത്തിന്റെ കോട്ടകളായിരിക്കുമെന്നതു തീര്‍ച്ച.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി:  48 മണിക്കൂറിനിടെ ഭീഷണി നേരിട്ടത് 12 വിമാനങ്ങള്‍ക്ക്

National
  •  2 months ago
No Image

ഫലസ്തീന്‍ ഫുട്‌ബോള്‍ താരമടക്കം ഏഴംഗ കുടുംബം കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

ഗസ്സയിൽ കനത്ത ആക്രമണം; 65 മരണം

National
  •  2 months ago
No Image

പാലക്കാട്ട് ബി.ജെ.പി വോട്ട് കുത്തനെ കുറയും: എ.കെ ആന്റണി

Kerala
  •  2 months ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ആധിപത്യം തുടരാൻ യു.ഡി.എഫ്

Kerala
  •  2 months ago
No Image

ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍ കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

Kerala
  •  2 months ago
No Image

ജമ്മു കശ്മിർ: ഉമർ അബ്ദുല്ല അധികാരമേറ്റു

National
  •  2 months ago
No Image

ഓര്‍മയായി നവീന്‍ ബാബു; കലക്ടറേറ്റില്‍ 10 മണിമുതല്‍ പൊതുദര്‍ശനം -സംസ്‌കാരം ഇന്ന് പത്തനംതിട്ടയില്‍

Kerala
  •  2 months ago
No Image

അവലോകന യോഗത്തിനു നേരെ ഇസ്റാഈൽ ആക്രമണം; ലബനാനിൽ  മേയർ കൊല്ലപ്പെട്ടു

International
  •  2 months ago