മൃഗതുല്യ ജീവിതം നയിച്ച് സ്ത്രീകളും പെണ്‍കുട്ടികളും; ഡല്‍ഹി ആശ്രമത്തില്‍ ലൈംഗിക പീഡനവും
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഡല്‍ഹിയിലെ ആശ്രമത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളിമായി അന്വേഷണ ഉദ്യോഗസ്ഥര്‍. സ്ത്രീകളെയും കുട്ടികളെയും തടവിലിട്ട് ലൈംഗിക പീഡനത്തിന് വിധേയരാക്കുന്നതായും മൃഗസമാനമായ സാഹചര്യത്തിലാണ് പലരും ജീവിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സി.ബി.ഐ അന്വേഷണം നടത്തിയത്.
രോഹിണിയില്‍ പ്രവര്‍ത്തിക്കുന്ന ആധ്യാത്മിക വിശ്വ വിദ്യാലയത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഒരു സന്നദ്ധസംഘടന ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഹരിയാനയിലെ വിവാദ സന്യാസി ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ഡേരാ സച്ഛാ സൗധ ആശ്രമത്തിന്റേതിനു സമാനമായ സാഹചര്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ആശ്രമത്തില്‍ പരിശോധന നടത്താന്‍ ചൊവ്വാഴ്ച പൊലിസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ആശ്രമത്തിലെത്തിയ തങ്ങളെ അവിടത്തെ അന്തേവാസികള്‍ കൈയേറ്റംചെയ്യുകയും ഒരു മണിക്കൂര്‍ തടഞ്ഞുവെക്കുകയും ചെയ്തതായി പരിശോധനയ്ക്കുപോയ സംഘം കോടതിയെ അറിയിച്ചു.
ആധ്യാത്മികതയുടെ മറവില്‍ അതിക്രൂരമായ ലൈംഗിക അടിമത്വവും മനുഷ്യത്വ ധ്വംസനവുമാണ് ഇവിടെ നടക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിക്കു മുമ്പാകെ ബോധിപ്പിച്ചു. നൂറ് കണക്കിന് സ്ത്രീകളും കുട്ടികളുമാണ് ആശ്രമത്തിലെ ക്രൂരതയുടെ ഇരകളായുള്ളത്. പലരും മൃഗങ്ങള്‍ക്ക് പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത മോശമായ ചുറ്റുപാടിലാണ് ജീവിക്കുന്നത്. ബഹുഭൂരിഭാഗവും അതിക്രൂരമായി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു. ചെറിയ ചെറിയ കൂടുകളിലാണ് ഇവരില്‍ പലരെയും താമസിപ്പിച്ചിരുന്നത്. 25 വര്‍ഷത്തോളമായി നരകയാതന അനുഭവിക്കുന്നവരും ഇവരില്‍ ഉള്‍പ്പെടും. എളുപ്പം രക്ഷപ്പെടാന്‍ കഴിയാത്ത വിധം ഉരുക്കു വാതിലുകളാണ് ഓരോ മുറിയെയും വേര്‍തിരിച്ചിരുന്നതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശ്രമത്തിലെ പല അന്തേവാസികള്‍ക്കു നേരെയും മയക്കുമരുന്ന് പ്രയോഗം നടന്നതായും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനു തെളിവായി നൂറുകണക്കിന് സിറിഞ്ചുകളും മരുന്നുകളും നിറച്ച ചാക്കുകള്‍ ആശ്രമത്തിന്റെ പരിസരത്ത് നിന്ന കണ്ടെടുത്തു. ആശ്രമത്തില്‍ നിന്ന് ആരും പുറത്ത് ചാടാതിരിക്കാന്‍ മതില്‍ കെട്ടി മുള്‍വേലിയും സ്ഥാപിച്ചിരുന്നു. ആണ്‍കുട്ടികളെയും ഇവിടെ പീഡിപ്പിച്ചിരുന്നതായി സംശയമുണ്ട്.
വീരേന്ദര്‍ ദേവ ദീക്ഷിത് ആണ് ഇതിന്റെ സ്ഥാപകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."