കടലിലും കരയിലും അപകടം തുടര്‍ക്കഥ: കണ്ണീരുണങ്ങാതെ എറിയാട്
കൊടുങ്ങല്ലൂര്‍: കടലിലും കരയിലും അപകടം തുടര്‍ക്കഥ, കണ്ണീരുണങ്ങാതെ എറിയാട്. തീരദേശ ഗ്രാമമായ എറിയാട് കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ ഉണ്ടായ അപകടങ്ങളില്‍ മരണമടഞ്ഞവര്‍ ഏറെയാണ്. അപകട പരമ്പരയിലെ അവസാനത്തേതാണ് എറിയാട് ചന്തയില്‍ ഇരട്ട മരണത്തിനിടയാക്കിയ മോട്ടോര്‍ ബൈക്ക് അപകടം. ആഴ്ച്ചകള്‍ക്ക് മുന്‍പ് അഴീക്കോട് അഴിമുഖത്ത് മത്സ്യ ബന്ധന വള്ളങ്ങള്‍ അപകടത്തില്‍ പെട്ട് രണ്ട് മത്സ്യ ബന്ധന തൊഴിലാളികള്‍ മരിച്ചിരുന്നു. ഈ സംഭവത്തിന്റെ നടുക്കം മാറും മുന്‍പെ വള്ളത്തില്‍ ബോട്ട് ഇടിച്ച് മറ്റൊരു മത്സ്യതൊഴിലാളിയും മരണമടഞ്ഞു. ഒരു മാസം മുന്‍പാണ് എറിയാട് ചന്തയില്‍ വെച്ച് സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചത്. ഏറ്റവുമൊടുവില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ ബൈക്കപകടം കൂടി നടന്നതോടെ എറിയാടിന് നോവിന്റെ ദിനങ്ങളാകുകയാണിത്.
ബൈക്കപകടത്തില്‍ മരിച്ച ശംഖുബസാര്‍ സ്വദേശി രവീന്ദ്രന്‍ അപകടത്തിലേക്ക് ചെന്നു കയറുകയായിരുന്നു. എറിയാട് മരണവീട്ടില്‍ പോയി മടങ്ങുകയായിരുന്ന ഇയാള്‍ അതുവഴി വന്ന നാട്ടുകാരനായ വിഷ്ണുവിന്റെ ബൈക്കില്‍ കയറുകയായിരുന്നു. മോട്ടോര്‍ ബൈക്ക് ഓടിക്കാന്‍ അറിയാത്ത രവീന്ദ്രന്റെ മരണ ബൈക്കപകടത്തിലായത് ആകസ്മികമായി. അപകടത്തില്‍ മരിച്ച അഷറഫ് പതിയാശ്ശേരിയിലുള്ള ഭാര്യ വീട്ടില്‍ സകുടുംബം പോയി മടങ്ങും വഴിയാണ് അപകടത്തില്‍ പെട്ടത്. കുവൈറ്റില്‍ ജോലി ചെയ്തിരുന്ന അഷറഫ് രണ്ടാഴ്ച്ച മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."