ജറൂസലം: യു.എസ് മധ്യസ്ഥരായുള്ള നീക്കം അംഗീകരിക്കില്ല: മഹ്മൂദ് അബ്ബാസ്
പാരീസ്: ജറൂസലം ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ചതിലൂടെ പശ്ചിമേഷ്യയില്‍ സമാധാനത്തിനായുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് യു.എസ് അയോഗ്യരായെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. മധ്യസ്ഥ ശ്രമങ്ങളില്‍ യു.എസിന് ആത്മാര്‍ഥതയില്ല. ഫലസ്തീന്‍ വിഷയത്തില്‍ യു.എസിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പാരീസില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജറൂസലം വിഷയത്തില്‍ യു.എന്‍ പൊതുസഭയില്‍ പ്രമേയം പാസായത് ചരിത്ര വിജയമാണെന്ന് മഹമൂദ് അബ്ബാസിന്റെ വക്താവ് പറഞ്ഞു. ഫലസ്തീന്‍, ഇസ്‌റാഈല്‍ പ്രശ്‌നങ്ങള്‍ ഇരുരാഷ്ട്രങ്ങളിലെ വിഷയങ്ങളാണെന്നും സമാധാനത്തിലൂടെയുള്ള പരിഹാരമാണ് ആവശ്യമെന്നും ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ഉചിതമായ സമയത്ത് ഫ്രാന്‍സ് പ്രഖ്യാപിക്കുമെന്നും ആരുടെയെങ്കിലും സമ്മര്‍ദ ഫലമായല്ല ഇത്തരത്തിലുള്ള തീരുമാനമെന്നും മാക്രോണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."