യൂത്ത് ലീഗ് ജില്ലാ സമ്മേളനം 18നു തുടങ്ങും
കാസര്‍കോട്: രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ മെമ്പര്‍ഷിപ്പ് കാംപയിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനം ആഗസ്റ്റ് 18,19,20 തിയതികളില്‍ കാസര്‍കോട് വച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സമ്മേളനം 18 നു രാവിലെ 9.30നു മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. 10 മണിക്ക് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷനാവും. ചന്ദ്രിക എഡിറ്റര്‍ സി.പി.സൈതലവി, യുവ പ്രഭാഷകന്‍ മുജീബ് കാടേരി, മലപ്പുറം പ്രഭാഷണം നടത്തും.ഉച്ചയ്ക്ക് രണ്ടിന് യുവാക്കളുടെ തിരോദാനവും നാടിന്റെ ആശങ്കകളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. യൂത്തുലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള അധ്യക്ഷനാവും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഫൈസി ഓണമ്പള്ളി, കേരള സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ അഷ്‌റഫ് കടക്കല്‍ സംസാരിക്കും.
19 നു വൈകുന്നേരം മൂന്നിനു നടക്കുന്ന പൊതുസമ്മേളനം മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷനാവും. കെ.എം.ഷാജി എം.എല്‍.എ മുഖ്യ പ്രഭാഷണവും യൂത്തുലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി പ്രമേയ പ്രഭാഷണവും നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ഭാരവാഹികളായ കെ.ബി.എം ഷരീഫ്, യൂസുഫ് ഉളുവാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."