'നമ്മുടെ കുഞ്ഞുങ്ങള്‍ ഇവിടെ ആഘോഷിക്കുമ്പോള്‍ അവിടെ കുഞ്ഞുങ്ങളെ നിഷ്‌ക്കരുണം കൊന്നൊടുക്കുകയാണ്, ഗസ്സയെ മറക്കാതിരിക്കുക' പുതുവത്സരത്തില്‍ ഫലസ്തീനൊപ്പം നിന്ന് പ്രിയങ്കയുടെ പോസ്റ്റ്
'നമ്മുടെ കുഞ്ഞുങ്ങള്‍ ഇവിടെ ആഘോഷിക്കുമ്പോള്‍ അവിടെ കുഞ്ഞുങ്ങളെ നിഷ്‌ക്കരുണം കൊന്നൊടുക്കുകയാണ്, ഗസ്സയെ മറക്കാതിരിക്കുക' പുതുവത്സരത്തില്‍ ഫലസ്തീനൊപ്പം നിന്ന് പ്രിയങ്കയുടെ പോസ്റ്റ്
ന്യൂഡല്‍ഹി: പുതുവര്‍ഷപ്പിറവി ആഘോഷിക്കുന്ന ലോകത്തോട് ഇസ്‌റാഈല്‍ അതിക്രൂരമായി കൊന്നു തള്ളുന്ന ഫലസ്തീനിലെ കുഞ്ഞുങ്ങളെ, സ്ത്രീകളെ, സാധാരണ ജനങ്ങളെ മറക്കരുതെന്ന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇസ്‌റാഈലിന്റെ ക്രൂരതക്കു മുന്നില്‍ മൊനം പാലിച്ച് അധികാരത്തിന് പിന്നാലെ പോവുന്ന ലോക നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തുന്നതാണ് അവരുടെ പോസ്റ്റ്.
പുതുവര്‍ഷപ്പിറവി ആഘോഷിക്കുന്ന വേളയില്‍, ഗസ്സയില്‍ തങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനും സ്വാതന്ത്ര്യത്തിനുംമേല്‍ അങ്ങേയറ്റത്തെ അന്യായവും മനുഷ്യത്വരഹിതവുമായ ആക്രമണം നേരിടുന്ന സഹോദരങ്ങളെക്കൂടി ഓര്‍ക്കണമെന്ന് അവര്‍ എക്‌സില്‍ കുറിച്ച കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നു.
ഗസ്സയില്‍നിന്നുള്ള ഫോട്ടോ ജേണലിസ്റ്റ് വിസാം നാസര്‍ തയാറാക്കിയ വിഡിയോയും കുറിപ്പിനൊപ്പം പ്രിയങ്ക പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ആകാശത്തുവിരിയുന്ന വര്‍ണവെടിക്കെട്ടിനൊപ്പം ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ബോംബിങ്ങില്‍ കൂറ്റന്‍ കെട്ടിടങ്ങളെ അഗ്‌നിനാളങ്ങള്‍ വിഴുങ്ങുന്ന ദൃശ്യവും ചേര്‍ത്തു വെക്കുന്നതാണ് വീഡിയോ. വെടിനിര്‍ത്തലിലേക്ക് കൗണ്ട് ഡൗണ്‍ (Countdown2Cease-fire) എന്ന ക്യാംപയിനിന്റെ ഭാഗമായുള്ളതാണ് വീഡിയോ.
പ്രിയങ്കയുടെ കുറിപ്പിന്റെ പൂര്‍ണരൂപം…
നമ്മള്‍ പുതുവര്‍ഷപ്പിറവി ആഘോഷിക്കുകയും സ്‌നേഹവും സമാധാനവും ചിരിയും നന്മയും നമ്മുടെ ജീവിതത്തില്‍ നിറയണമെന്ന് പരസ്പരം ആശംസിക്കുകയും ചെയ്യുന്ന വേളയില്‍ ഗസ്സയിലെ സഹോദരീസഹോദരന്മാരെക്കൂടി ഓര്‍ക്കേണ്ടതുണ്ട്. ജീവിക്കാനുള്ള അവകാശത്തിനും അന്തസ്സിനും സ്വാതന്ത്ര്യത്തിനും മേല്‍ അങ്ങേയറ്റത്തെ അന്യായവും മനുഷ്യത്വരഹിതവുമായ ആക്രമണം നേരിടുന്നവരാണവര്‍.
നമ്മുടെ കുഞ്ഞുങ്ങള്‍ ആഘോഷിക്കുമ്പോള്‍, അവരുടെ കുഞ്ഞുങ്ങള്‍ നിഷ്‌കരുണം കൊല്ലപ്പെടുകയാണ്. ലോക നേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ നിശബ്ദരായി എല്ലാം വീക്ഷിക്കുന്നു. അധികാരത്തിനും അത്യാഗ്രഹത്തിനും വേണ്ടിയുള്ള തങ്ങളുടെ ആഗ്രഹവുമായി, ഈ നരനായാട്ടില്‍ അസ്വസ്ഥകളൊന്നുമില്ലാതെ മുന്നോട്ട് പോകുകയും ചെയ്യുന്നു.
എന്നിട്ടും ഗസ്സയില്‍ നടക്കുന്ന ഭീകരമായ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയര്‍ത്തുന്ന ദശലക്ഷക്കണക്കിന് സാധാരണക്കാരുണ്ട് ഈ ഭൂമിയില്‍. ധീരഹൃദയരായ ആ മനുഷ്യര്‍ നമുക്ക് പുതിയ നാളെയുടെ പ്രതീക്ഷ നല്‍കുന്നവരാണ്. അവരില്‍ ഒരാളാകൂ…
As we celebrate the beginning of a new year and wish each other that love, peace, laughter and goodness should fill our lives, let us remember our brothers and sisters in Gaza who are facing the most unjust and inhuman assault on their right to life, dignity and freedom.
— Priyanka Gandhi Vadra (@priyankagandhi) December 31, 2023
While… pic.twitter.com/Hs7dwu1uIP
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."