HOME
DETAILS

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ വനിതകള്‍ക്ക് 9 വിക്കറ്റ് ജയം

  
backup
January 05 2024 | 16:01 PM

indian-women-won-by-9-wickets-against-australi

മുംബൈ: ഓസ്‌ട്രേലിയക്കെതിരെ 20-20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ആധികാരിക ജയം. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ച തീരുമാനം പിഴച്ചില്ല. ഓസീസ് ഉയര്‍ത്തിയ 142 ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യന്‍ വനിതകള്‍ ഒന്‍പത് വിക്കറ്റ് കൈയിലിരിക്കേ വിജയിച്ചു. ഓപ്പണര്‍മാരായ ഷെഫാലി വര്‍മയും (43 പന്തില്‍ 63*) സ്മൃതി മന്ദനയും 52 പന്തില്‍ 54) ആണ് ഇന്ത്യക്ക് ആധികാരിക ജയമൊരുക്കിയത്. 17.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്താണ് ഇന്ത്യന്‍ ജയം.

മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് ആധിപത്യം പുലര്‍ത്താനായില്ല. മോശം ഫീല്‍ഡിങ്ങും നിരവധി ക്യാച്ചുകള്‍ കൈവിട്ടതും ഓസ്‌ട്രേലിയക്ക് വിനയായി. രണ്ട് ഓവര്‍ എറിഞ്ഞ തഹ്ലിയ മഗ്രാത്ത് 31 റണ്‍സാണ് വഴങ്ങിയത്. 3.4 ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ ജോര്‍ജിയ വെയര്‍ഹാമാണ് കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. നേരത്തേ 19.2 ഓവറില്‍ 141 റണ്‍സിന് ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് അവസാനിച്ചു.

ഒരു ഘട്ടത്തില്‍ വന്‍ തകര്‍ച്ച നേരിട്ട ഓസ്‌ട്രേലിയ ഫോബെ ലിച്ച്ഫീല്‍ഡിന്റെ കൂറ്റനടികളുടെ ബലത്തിലാണ് നൂറ് കടന്നത്. 30 പന്തുകള്‍ നേരിട്ട് 37 റണ്‍സെടുത്ത എലിസ് പെരി മികച്ച പിന്തുണ നല്‍കി. വിക്കറ്റ് പോവാതെ 28 റണ്‍സ് എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയ, പിന്നീട് അഞ്ച് റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ കളഞ്ഞു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ലിച്ച്ഫീല്‍ഡും എലിസ് പെരിയും ചേര്‍ന്ന് മികച്ച കളി പുറത്തെടുത്തു. 112 റണ്‍സിലാണ് പിന്നെയൊരു വിക്കറ്റ് കണ്ടത്. തുടര്‍ന്ന് 29 റണ്‍സ് ചേര്‍ക്കുന്നതിനിടെ ബാക്കി അഞ്ച് വിക്കറ്റുകളും വീഴുകയായിരുന്നു.

ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലിസ്സ ഹീലി (എട്ടുപന്തില്‍ എട്ട്) ആണ് ആദ്യം പുറത്തായത്. രേണുക സിങ്ങിനാണ് വിക്കറ്റ്. ബേത്ത് മൂണി (18 പന്തില്‍ 17), തഹ്ലിയ മക്ഗ്രാത്ത് (ആറ് പന്തില്‍ പൂജ്യം), ആഷ്‌ലീ ഗാര്‍ഡ്‌നര്‍ (ഒരു പന്തില്‍ പൂജ്യം), അന്നാബെല്‍ സതര്‍ലന്‍ഡ് (12) എന്നിവരെയാണ് ടൈറ്റസ് സാധു മടക്കിയത്. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലത്തില്‍വെച്ച് ലിച്ച്ഫീല്‍ഡിനെ അമന്‍ജോത് കൗര്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ കൈകളിലെത്തിച്ചു. നാല് ഫോറും മൂന്ന് സിക്‌സും അടങ്ങിയതായിരുന്നു ലിച്ച്ഫീല്‍ഡിന്റെ വെടിക്കെട്ട്. നേരത്തേ ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു.

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ വനിതകള്‍ക്ക് 9 വിക്കറ്റ് ജയം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍.ഡി.എ മുന്നേറ്റം; തൊട്ടു പിന്നാലെ ഇന്‍ഡ്യ 

National
  •  20 days ago
No Image

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്

Kerala
  •  20 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  20 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  20 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago