'സ്‌നേഹം തെരഞ്ഞെടുക്കൂ' ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ബ്രിട്ടീഷ് ഗായിക പെറി എഡ്വാഡ്‌സ്
'സ്‌നേഹം തെരഞ്ഞെടുക്കൂ' ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ബ്രിട്ടീഷ് ഗായിക പെറി എഡ്വാഡ്‌സ്
ലണ്ടന്‍: ഇസ്‌റാഈലിന്റെ നരനായാട്ട് തുടരുന്ന ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തണമെന്ന ആവശ്യവുമായി വിഖ്യാത ബ്രിട്ടീഷ് ഗായിക പെറി എഡ്വാഡ്‌സ്. ഇന്‍സ്റ്റ്ഗ്രാം സ്‌റ്റോറി വഴിയാണ് ഗായിക ഗസ്സയോടുള്ള ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിനെയെടുത്ത് വിലപിക്കുന്ന മാതാവിന്റെ ചിത്രം പങ്കുവച്ചാണ് അവരുടെ കുറിപ്പ്.
'സ്‌നേഹം തെരഞ്ഞെടുക്കൂ, ഗസ്സയില്‍ ഇപ്പോള്‍ തന്നെ വെടിനിര്‍ത്തൂ' അവര്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ച പോസ്റ്റില്‍ അഭ്യര്‍ത്ഥിക്കുന്നു.
perrie edwards, the woman that you are. ❤️ pic.twitter.com/dyOrCod3ta
— Ax ✨ (@prettytomlinsun) January 3, 2024
മൂന്നു മാസമായി തുടരുന്ന ആക്രമണത്തില്‍ ഇതുവരെ 22722 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വന്ന കണക്ക്. 58166 പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
ദിനംപ്രതി 250 പേരാണ് ഗസ്സയില്‍ കൊല്ലപ്പെടുന്നത്.24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത് 122 ഫലസ്തീനികള്‍ക്കാണ്. പകര്‍ച്ച വ്യാധിയും പട്ടിണിയും ഗസ്സയില്‍ വ്യാപകമാണ്. വാസയോഗ്യമല്ലാത്ത സ്ഥലമായി ഗസ്സ മാറി എന്നാണ് യുഎന്‍ പറയുന്നത്.
നിരവധി പേരാണ് ഗായികയെ പിന്തുണച്ച് രംഗത്തെത്തിയത്. ലിറ്റില്‍ മിക്‌സ് എന്നറിയപ്പെടുന്ന ഗായിക സംഘത്തിലെ പ്രധാനിയാണ് പെറി. ഡിസോറ എന്ന പേരില്‍ സ്വന്തമായി ഒരു ഫാഷന്‍ ബ്രാന്‍ഡുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."