കുരുമുളക് പറിക്കുന്നതിനിടെ ഏണി വൈദ്യുതി ലൈനില്‍ വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം
റാന്നി: കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പിന്റെ ഏണി ചെരിഞ്ഞ് 11 കെ.വി ലൈനില്‍ തട്ടി തോട്ടം തൊഴിലാളിയായ വീട്ടമ്മക്ക് ദാരുണാന്ത്യം. പേഴുംപാറ പത്താം ബ്ലോക്ക് ഇരവുംമണ്ണില്‍ സുജാത(55) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഭര്‍ത്താവ് രാജേന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കള്‍ പകല്‍ 12.45യോടാണ് അപകടം.
വീടിന് തൊട്ടടുത്ത പുരയിടത്തില്‍ ഇരുമ്പിന്റെ ഏണി ഉപയോഗിച്ച് കുരുമുളക് പറിക്കുകയായിരുന്നു ദമ്പതികള്‍. 20 അടി ഉയരമുള്ള ഏണിയില്‍ കയറി രാജേന്ദ്രന് മുളക് പറിക്കുമ്പോള്‍ ഏണി പെട്ടെന്ന് ചെരിഞ്ഞു. ഏണി വീണത് 11 കെ.വി ലൈനിലേക്കാണ്. ഷോക്കേറ്റ് രാജേന്ദ്രന് തെറിച്ചുവീണു. എന്നാല്‍, ചുവട്ടില്‍ ഏണിയില്‍ പിടിച്ചുനിന്ന സുജാതക്ക് ഗുരുതരമായി ഷോക്കേറ്റു.
ശരീരമാസകലം കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നു. രാജേന്ദ്രന് കാലിനും മറ്റ് ശരീരഭാഗങ്ങളിലുമാണ് പരിക്ക്. സുജാതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാജേന്ദ്രന് കൂലിപ്പണിക്കാരനാണ്. മക്കള്‍: രമ്യ, സൗമ്യ. മരുമക്കള്‍: സന്തോഷ്, ഗിരീഷ്.
കുരുമുളക് പറിക്കുന്നതിനിടെ ഏണി വൈദ്യുതി ലൈനില്‍ വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."