HOME
DETAILS

ജോലിക്കിടെ ഫോണ്‍ ഉപയോഗിക്കുന്നത് നല്ലത്; പുതിയ പഠനഫലം പുറത്ത്

  
backup
January 15 2024 | 16:01 PM

personal-smartphone-use-at-work-reduces-stress-levels-study-report

ജോലി സ്ഥലത്ത് തൊഴിലാളികള്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് മിക്ക തൊഴില്‍ സ്ഥാപനങ്ങളിലും നിരോധനമോ, നിയന്ത്രണമോ ഉണ്ട്. തൊഴിലാളികളുടെ ജോലിയെ ബാധിക്കുമെന്നും തൊഴില്‍ പ്രകടനത്തെ മോശമായി ബാധിക്കുമെന്നുമൊക്കെ പറഞ്ഞാണ് പല കമ്പനികളും തങ്ങളുടെ തൊഴില്‍ ഇടങ്ങളില്‍ ഫോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.എന്നാല്‍ ജോലിക്കിടയില്‍ ഫോണ്‍ ഉപയോഗിക്കുന്നത് മൂലം തൊഴില്‍ പ്രകടനം വര്‍ദ്ധിക്കുകയും, സമ്മര്‍ദം കുറയുകയുമാണ് ചെയ്യുന്നതെന്നാണ് പുതിയ പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നത്.

ഗാല്‍വെ,മെല്‍ബെണ്‍ എന്നീ സര്‍വ്വകലാശാലകള്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് തൊഴിലിടത്തിലെ മൊബൈല്‍ ഉപയോഗത്തെക്കുറിച്ചുള്ള ഈ വ്യത്യസ്ഥ കണ്ടെത്തലുകള്‍.ഒരു രാജ്യാന്തര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ യൂറോപ്യന്‍ ശാഖയിലാണ് ഗവേഷണവും പ്രായോഗിക പരീക്ഷണങ്ങളും നടത്തിയത്. ഗാല്‍വേ സര്‍വകലാശാലയിലെ പ്രഫസര്‍ ഇയോണ്‍ വീലന്‍(Eoin Whelan)ആയിരുന്നു പഠനത്തിനു നേതൃത്വം നല്‍കിയത്.

ഫാര്‍മ കമ്പനിക്കുള്ളിലെ അടഞ്ഞ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കിടയിലാണ് പഠനം സംഘടിപ്പിക്കപ്പെട്ടത്.
ഫാര്‍മ കമ്പനിക്കുള്ളിലെ അടഞ്ഞ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പുറംലോകത്തുനിന്നു വിച്ഛേദിക്കപ്പെട്ടതുപോലെയായിരുന്നു അതുവരെ.ഉന്നത ഉദ്യോഗസ്ഥര്‍ക്കുമാത്രമെ കമ്പനിക്കുള്ളിലേക്കു ഫോണ്‍ കൊണ്ടുവരാനുള്ള അനുവാദം നല്‍കിയിരുന്നുള്ളൂ. അതിനാല്‍ത്തന്നെ നിരോധനത്തില്‍ ജീവനക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ജോലി സമയത്തു ഫോണ്‍ അനുവദിക്കാത്ത നയത്തില്‍ നിന്നു മിതമായി അനുവദിക്കുന്ന നയത്തിലേക്കു കമ്പനി ഗവേഷണ സമയത്തു മാറാന്‍ തീരുമാനിച്ചു. ഫോണ്‍ നിരോധനം നീക്കിയപ്പോള്‍ ജോലിക്കാരുടെ മാനസികാവസ്ഥയിലും പ്രകടനത്തിലും സുപ്രധാനമായ ചില മാറ്റങ്ങള്‍ കണ്ടെത്തി.ഫോണ്‍ നിരോധനം നീക്കിയപ്പോള്‍ തൊഴിലാളികള്‍ തങ്ങളുടെ പങ്കാളികളോടും സുഹൃത്തുക്കളോടും സംസാരിക്കുകയും അതുവഴി സമ്മര്‍ദം കുറയുകയും ചെയ്യും, കൂടാതെ ജോലി ചെയ്യുമ്പോള്‍ ശാരീരികമായും മാനസികമായും തളരുന്നത് ഒഴിവാക്കാനും ഫോണ്‍ ഉപയോഗം സഹായിക്കും.

പഠനത്തിലെ ഫലങ്ങള്‍ നിര്‍ണായകം ആണെന്നും സാങ്കേതികവിദ്യയും തൊഴില്‍ജീവിത സന്തുലനവും തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കാന്‍ സഹായിക്കുമെന്നും ഗവേഷണത്തില്‍ ഉള്‍പ്പെട്ട സര്‍വ്വകലാശാലകള്‍ വിശ്വസിക്കുന്നു. തൊഴില്‍ ഇടങ്ങളില്‍ ഫോണ്‍ നിരോധനം പോലുള്ളവ ഒഴിവാക്കിക്കൊണ്ട്, ജോലി സ്ഥലത്ത് ഫോണ്‍ ഉപയോഗിക്കുന്നതിന് ഒരു പെരുമാറ്റച്ചട്ടം നടപ്പില്‍ വരുത്താനാണ് തൊഴില്‍ദാതാക്കള്‍ക്ക് പഠനം നടത്തിയ ഗവേഷകര്‍ നിര്‍ദേശം നല്‍കുന്നത്.

Content Highlights:Personal smartphone use at work reduces stress levels Study Report



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a minute ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  10 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  23 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago