HOME
DETAILS

വിമാനത്തിനുള്ളിൽ വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നെന്ന് ഇന്നലെ മടങ്ങിവന്ന യുവാവ്; മോദി-ട്രംപ് കൂടിക്കാഴ്ച പരാജയമെന്ന് കോൺഗ്രസ്

  
Abishek
February 16 2025 | 12:02 PM

Youth Returns with Chains and Lock Congress Slams Modi-Trump Meet

ഡൽഹി: ഇന്നലെയും അമേരിക്കയിൽ നിന്നുള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ എത്തിച്ചത് കൈയിലും കാലിലും വിലങ്ങണിയിച്ചെന്നുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് മടങ്ങിയെത്തിയ യുവാവ്. പഞ്ചാബ് ഹോഷിയാർപൂർ സ്വദേശി ദൽജിത് സിം​ഗാണ് വിമാനത്തിനുള്ളിൽ വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നുവെന്ന് വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി അമേരിക്കൻ സൈനിക വിമാനത്തിൽ എത്തിച്ച 116 പേരിൽ ഒരാളാണ് ദൽജിത് സിം​ഗ്. രാജ്യത്തിന് ഇതിനേക്കാൾ അപമാനകരമായി ഒന്നുമില്ലെന്ന വിമർശനവുമായി കോൺ​ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം കൊണ്ട് എന്ത് ഗുണമെന്നും കോൺഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു.

116 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി രണ്ടാമത്തെ യുഎസ് സൈനിക വിമാനം ഇന്നലെ രാത്രിയായിരുന്നു അമൃത്‍സറിലെത്തിയത്. നാടുകടത്തപ്പെട്ടവരുടെ രണ്ടാമത്തെ ബാച്ചിൽ 65 പേർ പഞ്ചാബിൽ നിന്നും, 33 പേർ ഹരിയാനയിൽ നിന്നും, എട്ട് പേർ ഗുജറാത്തിൽ നിന്നും ഉണ്ടായിരുന്നു. ഉത്തർപ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതവും ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും വിമാനത്തിൽ ഉണ്ടായിരുന്നു. നാടുകടത്തപ്പെട്ടവർക്കായി പഞ്ചാബ്, ഹരിയാന സർക്കാരുകൾ പ്രത്യേക യാത്രാ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അമേരിക്കയിൽ നിന്നുള്ള മൂന്നാമത്തെ വിമാനം 157 നാടുകടത്തപ്പെട്ടവരുമായി ഇന്ന് രാത്രി അമൃത്സറിൽ എത്തും.

13 കുട്ടികളടക്കം 104 പേരെ വഹിച്ചുകൊണ്ട് ഫെബ്രുവരി 5 നായിരുന്നു അമേരിക്കയിൽ നിന്നുള്ള ആദ്യവിമാനം അമൃത്സറിൽ എത്തിയത്. ഇവരെ കൈകാലുകളിൽ വിലങ്ങണിയിച്ച് എത്തിച്ചതിനെ തുടർന്ന് പ്രതിഷേധമുയർന്നിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തോടെ കാര്യങ്ങളിൽ മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. കൂടാതെ, ട്രംപുമായി മോദി നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ വിലങ്ങ് ഉണ്ടാകില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അനധികൃത കുടിയേറ്റക്കാരെ അമേരിക്ക മാന്യമായി പരി​ഗണിക്കുകയും സൈനിക വിമാനത്തിന് പകരം യാത്രാ വിമാനം നൽകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, അമേരിക്ക പഴയപടി തന്നെ ഇന്ത്യൻ കുടിയേറ്റക്കാരോട് പെരുമാറിയത് മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്‍റെ പരാജയമായാണ് പ്രതിപക്ഷം ചൂണ്ടികാട്ടുന്നത്.

A young man's return with chains and a lock sparks curiosity, while the Congress party criticizes the Modi-Trump meeting as a failure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  2 days ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  2 days ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  2 days ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  2 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  2 days ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  2 days ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  2 days ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  2 days ago
No Image

ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്

Kerala
  •  2 days ago
No Image

നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു

National
  •  2 days ago