HOME
DETAILS

സംഘര്‍ഷം അയയാതെ മണിപ്പൂര്‍; 2 സൈനികര്‍ കൊല്ലപ്പെട്ടു; അങ്ങിങ്ങ് ഏറ്റുമുട്ടല്‍

  
backup
January 18 2024 | 01:01 AM

2-cops-killed-3-injured-in-fresh-manipur-violence

ഇംഫാല്‍: ഇന്ത്യാ മ്യാന്‍മര്‍ അതിര്‍ത്തിയായ മൊറെയില്‍ സായുധസംഘങ്ങളുമായുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയനിലെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നാല് പോലിസുകാരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുമ്പ് കുക്കി ഇന്‍പി സംഘടനാ നേതാക്കളെ കാംഗ്‌പോക്പിയില്‍ വച്ച് മണിപ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കുക്കി മേഖലകളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധപരിപാടികള്‍ നടന്നുവരുന്നതിനിടെയാണ് പുതിയ സംഭവം. 24 മണിക്കൂറിനകം നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്ന് കുക്കികള്‍ മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതേ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലിസും കുക്കികളും ഏറ്റുമുട്ടലുകളുണ്ടായി. സംഘര്‍ഷം ഇപ്പോഴും തുടരുന്ന രാജ്യാതിര്‍ത്തിയില്‍ വ്യാപകമായ വെടിവെപ്പും തുടരുകയാണ്. ഇവിടെ വിവിധ സൈനിക ഗ്രൂപ്പുകളായ ആസ്റ്റാം റൈഫിള്‍സ്, ഖൂര്‍ഖാ റജിമെന്റ്, ബി.എസ്.എഫ്, സ്‌പെഷല്‍ കമാണ്ടോ വിങ്, മൊറെ കമാണ്ടോസ്, ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയന്‍, മണിപ്പൂര്‍ റൈഫിള്‍സ് എന്നിവയിലെ നൂറ് കണക്കിന് സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ഉയരം കൂടിയ കുന്നുകളില്‍ നിന്ന് ലോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് സായുധസംഘങ്ങള്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തുന്നത്. ഇവിടെ സമാധാനം തിരിച്ച് കൊണ്ടുവരാന്‍ തീവ്ര മെയ്തി വിഭാഗങ്ങളുടെ ഇടപെടല്‍ അവസാനിപ്പിക്കണമെന്ന് കുക്കി ഇന്‍പി സംഘടനാ നേതാക്കള്‍ പറഞ്ഞു. മെയ്തികളിലെ തീവ്രവാദ ഗ്രൂപ്പുകളായ ആറംബായ് തെങ്കാള്‍ മെയ്തിലീപൂണ്‍ എന്നിവരാണ് ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെന്ന് ഇവര്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ രൂക്ഷമായ മൊറെയില്‍ സ്ഥിതി ഗുരുതരമായി തുടരുന്നതായി പോലീസ് പറഞ്ഞു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ടെങ്കിലും വിവിധ സ്ത്രീ സംഘടനകള്‍ രംഗത്തിറങ്ങിയത് സര്‍ക്കാറിനെ ആശങ്കയിലാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ ബാങ്ക് കവര്‍ച്ച കേസ്; പൊലിസിനെ കുഴക്കി റിജോ; ചോദ്യങ്ങള്‍ക്ക് പല മറുപടി; മുന്‍പും കവര്‍ച്ചാ ശ്രമം

Kerala
  •  14 days ago
No Image

UAE Weather Update: യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത, ഇരുണ്ട മേഘങ്ങളെ പ്രതീക്ഷിക്കാം

uae
  •  14 days ago
No Image

റിയാദിൽ രണ്ട് ദിവസമായി ലഭിച്ചത് കനത്ത മഴ; മഴമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനുള്ള സജ്ജീകരണങ്ങൾ തുടരുന്നു

Saudi-arabia
  •  14 days ago
No Image

തൃശൂർ ബാങ്ക് കവര്‍ച്ച: പ്രതി കൃത്യം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ

Kerala
  •  14 days ago
No Image

ഇത് താൻടാ പൊലിസ്; മരുമകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയെ നേപ്പാളിലെത്തി പിടികൂടി കേരള പൊലിസ്

Kerala
  •  14 days ago
No Image

തീപിടുത്തം: വാഴമലയിൽ 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു

Kerala
  •  14 days ago
No Image

ഐപിഎൽ 2025, മാര്‍ച്ച് 22ന് ആരംഭിക്കും; ആദ്യ മത്സരം ബെംഗളൂരുവും കൊൽക്കത്തയും തമ്മിൽ

Cricket
  •  14 days ago
No Image

തൃശൂരിലെ ബാങ്ക് കവർച്ച: പ്രതി പിടിയിൽ; കൊള്ള കടം വീട്ടാനെന്ന് മൊഴി

Kerala
  •  14 days ago
No Image

എൽഡിഎഫിനോട് വിരോധമാവാം, നാടിനോടും ജനങ്ങളോടും ആകരുത്; കോൺ​ഗ്രസ് വസ്‌തുത മറച്ചുപിടിക്കുന്നു; പിണറായി വിജയൻ

Kerala
  •  14 days ago
No Image

കോഴിക്കോട് വൻ മയക്കുമരുന്നു വേട്ട; 750 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Kerala
  •  14 days ago