എസ്.എസ്.എല്‍.സി സ്‌പെഷ്യല്‍; ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങളെക്കുറിച്ചറിയാം
എസ്.എസ്.എല്‍.സി സ്‌പെഷ്യല്‍; ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങളെക്കുറിച്ചറിയാം
രതീഷ് സി.വി
ജി.എച്ച്.എസ്.എസ് പെരിക്കല്ലൂര്‍, 953.982.4556
അമേരിക്കന്‍ സ്വാതന്ത്ര്യസമരം
കാരണങ്ങള്‍
ഇംഗ്ലിഷുകാരുടെ തെറ്റായ നികുതി നയം, മെര്‍ക്കന്റലിസ്റ്റ് നിയമങ്ങള്‍, ചിന്തകരുടെ സ്വാധീനം, അവകാശനിഷേധം
മുദ്രാവാക്യവും ചിന്തകരും
ജെയിംസ് ഓട്ടിസ് പ്രാതിനിധ്യമില്ലാതെ നികുതിയില്ല
ജോണ്‍ ലോക്ക് മനുഷ്യനു ചില മൗലികാവകാശങ്ങളുണ്ട്.അതിനെ ഹനിക്കാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ല.
തോമസ് പെയിന്‍ ഏതെങ്കിലും വിദേശശക്തിക്ക് ഈ വന്‍കര ദീര്‍ഘകാലം കീഴടങ്ങിക്കഴിയണമെന്നത് യുക്തിക്കു നിരക്കുന്നതല്ല.
പ്രധാന സംഭവങ്ങള്‍
1774 – ഒന്നാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ് (ഫിലാഡല്‍ഫിയ) – വ്യാപാരനിയന്ത്രണങ്ങള്‍, നികുതി ചുമത്തല്‍ എന്നിവയെക്കുറിച്ച് ഇംഗ്ലണ്ടിലെ രാജാവിന് നിവേദനം നല്‍കി.
1775 – രണ്ടാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ് (ഫിലാഡല്‍ഫിയ) – ജോര്‍ജ് വാഷിങ്ടണിനെ കോണ്ടിനെന്റല്‍ സൈന്യത്തിന്റെ തലവനായി തെരഞ്ഞെടുത്തു.
1776 ജൂലൈ 4 – അമേരിക്കന്‍ കോണ്ടിനെന്റല്‍ കോണ്‍ഗ്രസ് ലോകപ്രശസ്തമായ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. തയാറാക്കിയത് തോമസ് ജെഫേഴ്‌സണ്‍, ബെഞ്ചമിന്‍ ഫ്രാങ്കഌന്‍
1781 – ഇംഗ്ലണ്ടും അമേരിക്കന്‍ കോളനികളും തമ്മിലുള്ള യുദ്ധം അവസാനിച്ചു.
1783 – പാരിസ് ഉടമ്പടി – ഇംഗ്ലണ്ട് 13 കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിച്ചു.
മെര്‍ക്കന്റലിസം
അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കാനുള്ള സ്ഥലമായും ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള കമ്പോളമായും ഇംഗ്ലിഷ് കച്ചവടക്കാര്‍ അമേരിക്കന്‍ കോളനികളെ കണ്ടു. ഈ നയമാണ് മെര്‍ക്കന്റലിസം.
മെര്‍ക്കന്റലിസ്റ്റ് നിയമങ്ങള്‍
കോളനിയുടെ വ്യാപാരവാണിജ്യാവശ്യങ്ങള്‍ക്ക് ഇംഗ്ലിഷ് കപ്പലുകളോ കോളനികളില്‍ നിര്‍മിച്ച കപ്പലുകളോ ഉപയോഗിക്കണം. കോളനികളില്‍ ഉല്‍പാദിപ്പിക്കുന്ന പഞ്ചസാര, പരുത്തി, കമ്പിളി, പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്കുമാത്രമേ കയറ്റി അയക്കാവൂ.
കോളനി രേഖകളിലെല്ലാം ഇംഗ്ലണ്ടിന്റെ സ്റ്റാമ്പ് പതിക്കണം. കോളനികളിലെ ഇംഗ്ലിഷ് സൈന്യത്തിന്റെ താമസസൗകര്യങ്ങള്‍ കോളനിക്കാര്‍ നല്‍കണം, കോളനികളില്‍ ഇറക്കുമതി ചെയ്യുന്ന തേയില, ഗ്ലാസ്, കടലാസ്എന്നിവയ്ക്ക് ഇറക്കുമതി ചുങ്കം നല്‍കണം.
അമേരിക്കന്‍ സ്വാതന്ത്ര്യസമരം: ഫലങ്ങള്‍
പില്‍ക്കാല സ്വാതന്ത്ര്യ സമരങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും പ്രചോദനവും ലക്ഷ്യബോധവും നല്‍കി
ഫെഡറല്‍ രാഷ്ട്രം എന്ന ആശയം ലോകത്തിനു നല്‍കി
റിപ്പബ്ലിക്കന്‍ ഭരണരീതി എന്ന ആശയം മുന്നോട്ടുവച്ചു
ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയാറാക്കി
മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി
ഫ്രഞ്ച് വിപ്ലവം
കാരണങ്ങള്‍
ലൂയി രാജാക്കന്മാരുടെ ഏകാധിപത്യ ഭരണം
ഭരണാധികാരികളുടെ ആഡംബര ജീവിതം
സാമൂഹിക – സാമ്പത്തിക അസമത്വം
ചിന്തകന്മാരുടെ സ്വാധീനം
മുദ്രാവാക്യം
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
എസ്റ്റേറ്റുകള്‍
ഫ്രഞ്ച് സമൂഹം 3 തട്ടുകളായി തിരിച്ചിരുന്നു. ഇവ എസ്റ്റേറ്റുകള്‍ എന്നറിയപ്പെട്ടു.
ഒന്നാം എസ്റ്റേറ്റ് – പുരോഹിതന്മാര്‍
( ഭൂവുടമകള്‍, നികുതി നല്‍കേണ്ട – ഭരണത്തിലും സൈന്യത്തിലും ഉയര്‍ന്ന പദവി വഹിച്ചു – കര്‍ഷകരില്‍നിന്ന് തിഥെ എന്ന നികുതി പിരിച്ചു )
രണ്ടാം എസ്റ്റേറ്റ് – പ്രഭുക്കന്മാര്‍
( ഭൂവുടമകള്‍ – നികുതി നല്‍കേണ്ട – ആഡംബരജീവിതം നയിച്ചു – സൈനിക സേവനം നടത്തി – കര്‍ഷകരില്‍നിന്ന് പലതരം നികുതി പിരിച്ചു)
മൂന്നാം എസ്റ്റേറ്റ് – മധ്യവര്‍ഗം
(കര്‍ഷകര്‍, കച്ചവടക്കാര്‍, കൈത്തൊഴിലുകാര്‍ – എല്ലാ നികുതിയും നല്‍കണം – ഭരണത്തില്‍ ഒരവകാശവുമില്ല – താഴ്ന്ന സാമൂഹിക പദവി. തൈലേ എന്ന ഭൂനികുതി സര്‍ക്കാരിന് നല്‍കണം)
ചിന്തകര്‍
വോള്‍ട്ടയര്‍, റൂസ്സോ, മൊണ്ടസ്‌ക്യൂ
ഫ്രാന്‍സിലെ ജനപ്രതിനിധി സഭ – സ്റ്റേറ്റ്‌സ് ജനറല്‍
കോമണ്‍സ് എന്നറിയപ്പെട്ടത് – മൂന്നാം എസ്റ്റേറ്റ് (ഫ്രാന്‍സിലെ ദേശീയ അസംബ്ലി എന്നു പേരു മാറ്റി )
ടെന്നിസ് കോര്‍ട്ട് പ്രതിജ്ഞ
മൂന്നാം എസ്റ്ററേറ്റുകാര്‍ അടുത്തുള്ള ഒരു ടെന്നിസ് കോര്‍ട്ടില്‍ സമ്മേളിച്ച് ഫ്രാന്‍സിന് ഒരു പുതിയഭരണഘടന തയാറാക്കിയശേഷം മാത്രമേ പിരിയുകയുള്ളൂ എന്ന് പ്രതിജ്ഞ ചെയ്തു. ഇതാണ് ടെന്നിസ് കോര്‍ട്ട് പ്രതിജ്ഞ.
പ്രധാന സംഭവങ്ങള്‍
1789 ജൂലൈ 14 – വിപ്ലവകാരികള്‍ ബൂര്‍ബന്‍ രാജവാഴ്ചയുടെ പ്രതീകമായിരുന്ന ബാസ്റ്റില്‍ ജയില്‍ തകര്‍ത്തു
1789 ഓഗസ്റ്റ് 12 – ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസ്സാക്കി
1789 ഒക്ടോബര്‍ – പാരീസ് നഗരത്തിലെ സ്ത്രീകള്‍ ഭക്ഷണം വേണം എന്ന മുദ്രാവാക്യവുമായി വെഴ്‌സായ് കൊട്ടാരത്തിലേക്ക് പ്രകടനം നടത്തി.
1792 സെപ്റ്റംബര്‍ – ദേശീയ കണ്‍വന്‍ഷന്‍ ഫ്രാന്‍സിനെ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു
നെപ്പോളിയന്റെ പരിഷ്‌കാരങ്ങള്‍
കര്‍ഷകരെ ഭൂമിയുടെ ഉടമകളാക്കി
ബാങ്ക് ഓഫ് ഫ്രാന്‍സ് സ്ഥാപിച്ചു
പുരോഹിതന്മാരെ നിയന്ത്രിച്ചു
പൊതുകടം ഇല്ലാതാക്കാന്‍ സിങ്കിങ് ഫണ്ട് രൂപീകരിച്ചു
പുതിയ നിയമസംഹിത ഉണ്ടാക്കി
നിരവധി പുതിയ റോഡുകള്‍ നിര്‍മിച്ചു
ഫ്രഞ്ചുവിപ്ലവം മുന്നോട്ടുവച്ച ആശയങ്ങള്‍
മധ്യവര്‍ഗത്തിന്റെ ഉയര്‍ച്ച
ഫ്യൂഡലിസത്തിന്റെ അന്ത്യം
ദേശീയത
സ്വാധീനം/ ഫലങ്ങള്‍
ദേശീയതയുടെ ആവിര്‍ഭാവത്തിന് വഴിയൊരുക്കി
മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയെ സഹായിച്ചു
യൂറോപ്പില്‍നിലനിന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി
പില്‍ക്കാലത്ത് ലോകത്തുണ്ടായ എല്ലാ വിപ്ലവങ്ങള്‍ക്കും ആവേശം പകര്‍ന്നു
യൂറോപ്പില്‍ ഫ്യൂഡല്‍ വ്യവസ്ഥയുടെ അന്ത്യത്തിനു വഴിയൊരുക്കി
ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരാശിക്കു നല്‍കി.
നെപ്പോളിയന് അധികാരം നഷ്ടപ്പെടാന്‍ ഇടയാക്കിയ യുദ്ധം – വാട്ടര്‍ ലൂ യുദ്ധം ( 1815). യൂറോപ്യന്‍ സഖ്യസൈന്യം വിജയിച്ചു.
യൂറോപ്യന്മാര്‍ ലാറ്റിനമേരിക്കയിലെ സംസ്‌കാരത്തെ മാറ്റിമറിച്ചതെങ്ങനെ?
തദ്ദേശീയ സംസ്‌കാരങ്ങള്‍ നശിപ്പിക്കപ്പെട്ടു
സ്പാനിഷ് ഭാഷയും, മതവും, ആചാരവും പ്രചരിപ്പിച്ചു
സ്പാനിഷ് ശൈലിയിലുള്ള വീടുകളും ദേവാലയങ്ങളും നിര്‍മിച്ചു
സ്പാനിഷ് വിദ്യാഭ്യാസത്തിന് വിദ്യാലയങ്ങള്‍ ആരംഭിച്ചു
യൂറോപ്യന്‍ കാര്‍ഷിക വിളകള്‍ പ്രചരിഷിച്ചു.
പാശ്ചാത്യരോഗങ്ങള്‍ പ്രചരിച്ചു.
വംശീയവിവേചനം വച്ചുപുലര്‍ത്തി
ലാറ്റിനമേരിക്കന്‍ വിപ്ലവത്തിന്റെ നേതാക്കള്‍
സൈമണ്‍ ബൊളിവര്‍ , ജോസെ ഡി സാന്‍മാര്‍ട്ടിന്‍, ഫ്രാന്‍സിസ്‌റോ മിറാന്‍ഡ
റഷ്യന്‍ വിപ്ലവം
കാരണങ്ങള്‍
സര്‍ ചക്രവര്‍ത്തിമാരുടെ ഏകാധിപത്യഭരണം
കര്‍ഷകരുടെയും തൊഴിലാളികളുടെയും
ദുരിതജീവിതം
ചിന്തകന്മാരുടെ സ്വാധീനം
കര്‍ഷകരുടെ വലിയ നികുതിഭാരം
കാര്‍ഷിക – വ്യാവസായിക ഉല്‍പാദനക്കുറവ്
വ്യവസായങ്ങള്‍ വിദേശികളുടെ നിയന്ത്രണത്തിലായിരുന്നു
എഴുത്തുകാരും ചിന്തകരും
എഴുത്തുകാര്‍: മാക്‌സിം ഗോര്‍ക്കി, ലിയോ ടോള്‍സ്റ്റോയി, ഇവാന്‍ തുര്‍ഗനേവ്, ആന്റന്‍ ചെക്കോവ്
ചിന്തകന്മാര്‍: കാള്‍ മാര്‍ക്‌സ് , ഫ്രെഡറിക് ഏംഗല്‍സ്
മാര്‍ക്‌സിസ്റ്റ് ആശയങ്ങളില്‍ അധിഷ്ഠിതമായി റഷ്യയില്‍ രൂപം കൊണ്ട പാര്‍ട്ടി – സോഷ്യല്‍ ഡെമോക്രാറ്റിക് വര്‍ക്കേഴ്‌സ് പാര്‍ട്ടി.
ഈ പാര്‍ട്ടി വിഭജിച്ചുണ്ടായ പാര്‍ട്ടികള്‍ – മെന്‍ഷെവിക്കുകള്‍ (ന്യൂനപക്ഷം) – നേതാവ് – അലക്‌സാണ്ടര്‍ കെറന്‍സി
ബോള്‍ഷെവിക്കുകള്‍ (ഭൂരിപക്ഷം) – നേതാവ് – ലെനിന്‍ , ട്രോട്‌സ്‌കി
രക്തരൂഷിത ഞായറാഴ്ച
രാഷ്ട്രീയാവകാശങ്ങളും സാമ്പത്തിക പരിഷ്‌കാരങ്ങളും ആവശ്യപ്പെട്ട് തൊഴിലാളികള്‍ പെട്രോഗ്രാഡ് എന്ന സ്ഥലത്ത് 1905 ജനുവരി 9ന് പ്രകടനം നടത്തി. ഇതിനുനേരെ പട്ടാളം വെടിവച്ചു. നൂറുകണക്കിന് തൊഴിലാളികള്‍ കൊല്ലപ്പെട്ട ഈ സംഭവമാണ് രക്തരൂഷിതമായ ഞായറാഴ്ച.
സോവിയറ്റുകള്‍ – സമരം നടത്താന്‍ റഷ്യയില്‍ രൂപീകരിച്ച തൊഴിലാളി സംഘങ്ങള്‍
ദ്യൂമ – സമരത്തെതുടര്‍ന്ന് റഷ്യയില്‍ രൂപീകരിച്ച നിയമനിര്‍മാണ സഭ
ഫെബ്രുവരി വിപ്ലവം
1917ല്‍ ഭക്ഷ്യദൗര്‍ലഭ്യം രൂക്ഷമായി. മാര്‍ച്ച് 8ന് സ്ത്രീകള്‍ റൊട്ടിക്കുവേണ്ടി പ്രകടനം നടത്തി. പെട്രോഗ്രാഡ് പട്ടണത്തില്‍ തൊഴിലാളികള്‍ പ്രതിഷേധപ്രകടനം നടത്തി. സൈനികരും തൊഴിലാളികളോടൊപ്പം ചേര്‍ന്നു. പെട്രോഗ്രാഡ് പട്ടണം തൊഴിലാളികള്‍ പിടിച്ചെടുത്തു. ചക്രവര്‍ത്തി നിക്കോളാസ് രണ്ടാമന്‍ സ്ഥാനമൊഴിയുകയും റഷ്യയില്‍ അലക്‌സാണ്ടര്‍ കെരന്‍സ്‌കിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ഗവണ്‍മെന്റ് നിലവില്‍ വരുകയും ചെയ്തു. ഇതാണ് ഫെബ്രുവരി വിപ്ലവം.
ഫലങ്ങള്‍
സര്‍ ചക്രവര്‍ത്തിഭരണം അവസാനിച്ചു
മെന്‍ഷെവിക്കുകള്‍ക്ക് അധികാരം ലഭിച്ചു
പ്രഭക്കന്മാര്‍ ഭൂവുടമകളായി
ഒന്നാം ലോകയുദ്ധത്തില്‍നിന്ന് റഷ്യ പിന്മാറിയില്ല
പൊതുഉടമസ്ഥതയ്ക്ക് പ്രാധാന്യം നല്‍കിയില്ല
ഒക്ടോബര്‍ വിപ്ലവം
1917 ഒക്ടോബറില്‍ ബോള്‍ഷെവിക്കുകള്‍ താല്‍ക്കാലിക ഗവണ്‍മെന്റിന് എതിരെ സായുധ കലാപമാരംഭിച്ചു. കെരന്‍സ്‌കി രാജ്യം വിട്ടുപോകുകയും റഷ്യ ബോള്‍ഷെവിക്കുകളുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. ലെനിന്‍ അധികാരത്തില്‍വന്നു. ബോള്‍ഷെവിക്കുകള്‍ക്ക് അധികാരം ലഭിച്ച ഈ സംഭവമാണ് ഒക്ടോബര്‍ വിപ്ലവം.
റഷ്യന്‍വിപ്ലവത്തിന്റെ ഫലങ്ങള്‍
ഒന്നാം ലോകയുദ്ധത്തില്‍നിന്ന് റഷ്യ പിന്മാറി
ഭൂമി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.
പൊതു ഉടമസ്ഥതയ്ക്ക് പ്രാധാന്യം നല്‍കി
കേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കി
1924 ല്‍ പുതിയ ഭരണഘടന നിലവില്‍ വന്നു
സോവിയറ്റ് യൂനിയന്‍ രൂപീകരിക്കപ്പെട്ടു.
റഷ്യ ശാസ്ത്ര – സാങ്കേതിക – സാമ്പത്തിക രംഗങ്ങളില്‍ പുരോഗതി കൈവരിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ വ്യാപിച്ചു.
ചൈനീസ് വിപ്ലവം
ചൈനയെ അധീനപ്പെടുത്താന്‍ പാശ്ചാത്യശക്തികളും അമേരിക്കയും സ്വീകരിച്ച തന്ത്രങ്ങള്‍: ബ്രിട്ടന്‍ സ്വീകരിച്ച തന്ത്രം – കറുപ്പു വ്യാപാരം അമേരിക്ക സ്വീകരിച്ച തന്ത്രം – തുറന്ന വാതില്‍ നയം
ബോക്‌സര്‍ കലാപം
വിദേശ ഇടപെടലിനും ആധിപത്യത്തിനും അനുകൂലനിലപാടു സ്വീകരിച്ച ചൈന ഭരിച്ച മഞ്ചു രാജവംശത്തിനെതിരെ ചൈനയിലെ ചില രഹസ്യസംഘടനകള്‍ 1900 ല്‍ കലാപം സംഘടിപ്പിച്ചു. ബോക്‌സര്‍മാരുടെ മുഷ്ടിയായിരുന്നു അവരുടെ മുദ്ര. അതിനാല്‍ ഇത് ബോക്‌സര്‍ കലാപം എന്നറിയപ്പെട്ടു.
ചൈനീസ് വിപ്ലവത്തിന്റെ ഘട്ടങ്ങള്‍
1911 ല്‍ ഡോ.സന്‍യാത് സെന്നിന്റെ നേതൃത്വത്തില്‍ ചൈനയില്‍ മഞ്ചു ഭരണത്തിനെതിരെ വിപ്ലവം നടന്നു. ഇത് രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ചു. ദക്ഷിണ ചൈനയില്‍ സെന്നിന്റെ നേതൃത്വത്തില്‍ കുമിന്താങ് പാര്‍ട്ടി റിപ്പബ്ലിക്കന്‍ ഭരണം സ്ഥാപിച്ചു.
1921 ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു.
1925 ല്‍ സന്‍യാത് സെന്‍ മരിച്ചു. ചിയാങ് കൈഷക് കുമിന്താങ് നേതാവായി. മാവോ സെ തുംഗ് കമ്മ്യൂണിസ്റ്റ് നേതാവായി.
കൈഷക് ചൈനയില്‍ സൈനിക ഏകാധിപത്യഭരണത്തിന് തുടക്കം കുറിച്ചു.
1934 ല്‍ മാവോയുടെ നേതൃത്വത്തില്‍ കമ്മ്യണിസ്റ്റുകാര്‍ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു.
ചുവപ്പുസേന കുമിന്താങ് ഭരണകേന്ദ്രം പിടിച്ചെടുത്തു
കൈഷക് തായ്വാനില്‍ അഭയം തേടി.
1949 ഒക്ടോബര്‍ 1ന് ചൈന മാവോയുടെ നേതൃത്വത്തില്‍ ജനകീയ ചൈന റിപ്പബ്ലിക്കായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."